Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: കുതിപ്പ് തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദിനെ മുട്ടുകുത്തിച്ചു-പട്ടികയില്‍ തലപ്പത്ത്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയ കുതിപ്പ് തുടരുന്നു. ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. 41ാം മിനുട്ടില്‍ മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്. ഏഴ് മത്സത്തില്‍ നിന്ന് അഞ്ചാം ജയം നേടിയ ബ്ലാസ്റ്റേഴ്‌സ് 16 പോയിന്റോടെ തലപ്പത്താണ്. സീസണില്‍ ഇതുവരെ ഒരു ജയം പോലും ഹൈദരാബാദ് നേടിയിട്ടില്ല.

3-4-2-1 ഫോര്‍മേഷനിലിറങ്ങിയ ഹൈദരാബാദിനെ 4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. തുടക്കം മുതല്‍ പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിന്നപ്പോള്‍ ആക്രമണത്തില്‍ അല്‍പ്പം മുന്‍തൂക്കം ഹൈദരാബാദിനായിരുന്നു. 15ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണ മികച്ചൊരു മുന്നേറ്റം നടത്തി. ബോക്‌സിനുള്ളിലേക്ക് പന്തെത്തിക്കാനായെങ്കിലും ലൂണക്ക് കൃത്യമായി പന്ത് പാസ് ചെയ്യാന്‍ സാധിക്കാതെ പോയി.

18ാം മിനുട്ടില്‍ സച്ചിന്‍ സുരേഷിന്റെ തകര്‍പ്പന്‍ സേവ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചു. കോര്‍ണര്‍ കിക്കിനെ ഹെഡ്ഡറിലൂടെ ഗോളാക്കാനുള്ള നോവ്‌ലെസിന്റെ ശ്രമത്തെ മനോഹര സേവിലൂടെ സച്ചിന്‍ വിഫലമാക്കി. 36ാം മിനുട്ടില്‍ ഹൈദരാബാദ് സുവര്‍ണ്ണാവസരം പാഴാക്കി. യാസിറിന്റെ ക്രോസിലൂടെ ലഭിച്ച പന്തിനെ പിടിച്ചെടുത്ത് ഷോട്ട് തൊടുക്കാന്‍ മോയക്ക് സാധിക്കാതെ പോയി.

സുവര്‍ണ്ണാവസരമാണ് ഹൈദരാബാദ് പാഴാക്കിയത്. 41ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. ഫ്രീ കിക്ക് ഹൈദരാബാദ് തടുത്തെങ്കിലും പ്രത്യാക്രമണത്തിനിടെ പന്ത് അഡ്രിയാന്‍ ലൂണയ്ക്ക് ലഭിച്ചു. ബോക്‌സിലേക്ക് ലൂണ നല്‍കിയ ക്രോസിനെ സെന്റര്‍ ബാക്ക് താരം മിലോസ് ഡ്രിന്‍സിച്ച് വലയിലെത്തിക്കുകയായിരുന്നു.

chennain fc

ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. രണ്ടാം പകുതിയില്‍ ഹൈദരാബാദ് പന്തടക്കത്തിലും ആക്രമണത്തിലും മികവ് കാട്ടി. എന്നാല്‍ മികച്ച പ്രതിരോധത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ പിടിച്ചുകെട്ടി. ഇതോടെ 1-0ന്റെ ജയം ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും ഈസ്റ്റ് ബംഗാളും സമനില പങ്കിട്ടു. 4-1-4-1 ഫോര്‍മേഷനില്‍ ഇറങ്ങിയ ഈസ്റ്റ് ബംഗാളിനെ 4-2-3-1 ഫോര്‍മേഷനിലാണ് ചെന്നൈയിന്‍ നേരിട്ടത്. 29ാം മിനുട്ടില്‍ ചെന്നൈയിന്റെ ആയുഷ് അധികാരിയുടെ സെല്‍ഫ് ഗോളില്‍ ഈസ്റ്റ് ബംഗാള്‍ അക്കൗണ്ട് തുറന്നു. വിഷ്ണുവിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ആയുഷിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ഈസ്റ്റ് ബംഗാളിനായി. എന്നാല്‍ 86ാം മിനുട്ടില്‍ ചെന്നൈയിന്‍ എഫ്‌സി സമനില പിടിച്ചു. നിന്തോയിംഗന്‍ബ മെയ്‌ത്തേയിലൂടെയാണ് ചെന്നൈയിന്‍ സമനില ഒപ്പിച്ചത്. ക്രിവല്ലോരയുടെ പാസില്‍ നിന്നാണ് മെയ്‌ത്തേയ് വലകുലുക്കിയത്. മത്സരത്തിന്റെ അവസാന സമയത്ത് ചെന്നൈയിന്റെ റിയാന്‍ എഡ്വാര്‍ഡ്‌സിന് ചുവപ്പുകാര്‍ഡ് ലഭിച്ചെങ്കിലും ഇത് മുതലാക്കാന്‍ ഈസ്റ്റ് ബംഗാളിനായില്ല.

56 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ചെന്നൈയിന്‍ 7നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നില്‍ നിന്നെങ്കിലും അര്‍ഹിച്ച വിജയത്തിലേക്കെത്താനായില്ല.

Story first published: Saturday, November 25, 2023, 22:14 [IST]
Other articles published on Nov 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+