Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ചു- പട്ടികയില്‍ തലപ്പത്ത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 32ാം മിനുട്ടില്‍ ദയ്‌സുകെ സകായിയും
88ാം മിനുട്ടില്‍ ഡയമന്റാക്കോസുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. എക്‌സ്ട്രാ ടൈമില്‍ പെനല്‍റ്റിയിലൂടെ ക്ലെയ്റ്റന്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആറ് മത്സരത്തില്‍ നിന്ന് നാലാം ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.

4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഇറങ്ങിയത്. തുടക്കത്തിലേ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചു. രണ്ടാം മിനുട്ടില്‍ ബോക്‌സിലേക്ക് ലഭിച്ച ക്രോസിനെ ഹെഡ് ചെയ്യാന്‍ ക്വാമി പെപ്രാഹിന് സാധിക്കാതെ പോയി. താരം ചാടിയെങ്കിലും ഇഞ്ചിന്റെ വ്യത്യാസത്തില്‍ ഹെഡര്‍ നഷ്ടമായി. 11ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരത്തെ കൈകൊണ്ട് കുത്തിയതിന് ഡാനിഷ് ഫറൂഖിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

16ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 22ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ഖാബ്രക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിനാണ് മഞ്ഞക്കാര്‍ഡ് നല്‍കിയത്. 32ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. അഡ്രിയാന്‍ ലൂണ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ദയ്‌സുകെ സകായിയാണ് ലക്ഷ്യം കണ്ടത്.

34ാം മിനുട്ടില്‍ വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും ഓഫ് സൈഡായി. പരുക്കന്‍ കളിയാണ് രണ്ട് ടീമും കാഴ്ചവെച്ചത്. ഇതോടെ 40 മിനുട്ടിനുള്ളില്‍ എട്ട് മഞ്ഞക്കാര്‍ഡുകള്‍ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡ് ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ ഒന്നിനെതിരേ രണ്ട് ഗോള്‍ശ്രമവുമായി ബ്ലാസ്‌റ്റേഴ്‌സ് കൈയടി നേടി.

kerala blasters

55ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന് സുവര്‍ണ്ണാവസരം ലഭിച്ചു. ക്ലെയ്റ്റന്‍ സില്‍വ ബോക്‌സിലേക്ക് നല്‍കിയ പന്തിനെ മഹേഷ് പിടിച്ചെടുത്തെങ്കിലും നന്നായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. 61ാം മിനുട്ടില്‍ മഹേഷ് സിവീരിയോയ്ക്ക് നല്‍കിയ ക്രോസില്‍ സിവീരിയോ ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 62ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയുടെ മുന്നേറ്റത്തിലൂടെ ലഭിച്ച പന്തിനെ മഹേഷ് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ലക്ഷ്യത്തിലേക്കെത്തിയില്ല.

83ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന് പെനല്‍റ്റി ലഭിച്ചെങ്കിലും ക്ലെയ്റ്റന്‍ സില്‍വക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. സച്ചിന്‍ സുരേഷിന്റെ സേവാണ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത്. 88ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. ഡയമന്റാക്കോസാണ് ഇടം കാല്‍ ഷോട്ടുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ഗോളാഘോഷം ജേഴ്‌സി ഊരി ആഘോഷിച്ച ഡയമന്റാക്കോസിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ പുറത്തുപോകേണ്ടി വന്നു.

എക്‌സ്ട്രാ ടൈമില്‍ സന്ദീപിന്റെ ഹാന്റ്‌ബോളില്‍ ഈസ്റ്റ് ബംഗാളിന് പെനല്‍റ്റി ലഭിച്ചു. ഇത്തവണ ക്ലെയ്റ്റന്‍ സില്‍വ ലക്ഷ്യം കണ്ടു. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ ജയം കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം.

Story first published: Saturday, November 4, 2023, 22:12 [IST]
Other articles published on Nov 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+