Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പ്രതികാരം നടന്നില്ല, ഒറ്റ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണു- ബംഗളൂരുവിന് ത്രില്ലിങ് ജയം

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബംഗളൂരു എഫ്‌സി. വാശിയേറിയ പോരാട്ടം കണ്ട മത്സരത്തിന്റെ 89ാം മിനുട്ടില്‍ ജാവി ഹെര്‍ണാണ്ടസിന്റെ ഗോളിലാണ് ബംഗളൂരുവിന്റെ ജയം. 29 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും 21 പോയിന്റോടെ ബംഗളൂരു ആറാം സ്ഥാനത്തുമാണ്.

സ്വന്തം തട്ടകത്തില്‍ 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ബംഗളൂരു എഫ്‌സിയെ 4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. അവസാന സീസണിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ വിവാദ ഗോളും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വുക്കാമാനോവിച്ചിന്റെ വിലക്കുമെല്ലാം മത്സരത്തിന് മുമ്പ് ചര്‍ച്ചയായിരുന്നു. ബംഗളൂരുവിനോട് കണക്കുതീര്‍ക്കാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് തുടക്കം മുതല്‍ ശക്തമായ പോരാട്ടം നേരിടേണ്ടി വന്നു.

പരുക്കന്‍ കണിയാണ് ഇരു ടീമും കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ആദ്യ ടെച്ച് മുതല്‍ ഫൗളുകളും മത്സരത്തില്‍ നിറഞ്ഞു. നാലാം മിനുട്ടില്‍ ബംഗളൂരുവിന്റെ റിയാന്‍ വില്യംസ് ഇടത് വശത്തുകൂടി മുന്നേറ്റം നടത്തിയെങ്കിലും ഇത് ഗോള്‍കിക്കായി അവസാനിച്ചു. ഏഴാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിക്കാന്‍ ബംഗളൂരുവിനായി. റിയാന്‍ വില്യംസിന്റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് പുജാരിയിലേക്ക്. താരത്തിന്റെ ക്രോസ് ഹെഡ് ചെയ്യാന്‍ ബംഗളൂരു നായകന്‍ സുനില്‍ ഛേത്രിക്ക് സാധിക്കാതെ പോയി.

14ാം മിനുട്ടില്‍ സുരേഷിന്റെ ക്രോസില്‍ ചേത്രിക്ക് ഹെഡര്‍ അവസരം ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ ഇടപെടല്‍ രക്ഷിച്ചു. 36ാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ ഹെഡര്‍ ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയി. രണ്ട് ടീമിന്റെയും പ്രതിരോധം ഒന്നിനൊന്ന് മികച്ചുനിന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ബംഗളൂരു താരങ്ങള്‍ നിരന്തരം സുനില്‍ ഛേത്രിയിലേക്ക് പന്തെത്തിക്കാനാണ് ശ്രമിച്ചത്. 43ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഡയമന്റാക്കോസിന്റെ ഷോട്ട് ബംഗളൂരു ഗോളി സന്ധു തടുത്തു.

kerala blasters

44ാം മിനുട്ടില്‍ സനയുടെ പാസിലൂടെ ഛേത്രിയിലേക്ക് പന്തെത്തിയെങ്കിലും താരത്തിന് കൃത്യമായി പന്ത് പിടിച്ചെടുക്കാനായില്ല. 46ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് നായകനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് 20 യാര്‍ഡ് ദൂരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ഡൈസ്യൂക്കിന്റെ കിക്ക് അല്‍പ്പം ഉയര്‍ന്നുപോയതോടെ ബംഗളൂരു ഗോളി സന്ധുവിന്റെ കൈയില്‍ സുരക്ഷിതമായി അവസാനിച്ചു. പിന്നാലെ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങി. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ ബംഗളൂരു 55 ശതമാനം മുന്നിട്ട് നിന്നു.

രണ്ടാം പകുതിയില്‍ ഒരു മാറ്റത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. രണ്ടാം പകുതിയിലെ ആദ്യ ടെച്ച് തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് പന്തെത്തിച്ച് ബംഗളൂരു ഞെട്ടിച്ചു. 48ാം മിനുട്ടില്‍ ഡൈസ്യൂക്കെയ്ക്ക് വലകുലുക്കാന്‍ പ്രയാസകരമായ അവസരം ലഭിച്ചു. എന്നാല്‍ ഷോട്ട് തൊടുക്കുന്നതിന് മുമ്പ് തന്നെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പന്ത് തട്ടിയകറ്റി. 51ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ സുവര്‍ണ്ണാവസരം.

ദിമാന്റാക്കോസ് നല്‍കിയ പാസ് ഗോളാക്കി മാറ്റാന്‍ എയ്മനായില്ല. മാര്‍ക്ക് ചെയ്യാതെ നിന്ന താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ബംഗളൂരു ഗോളി സന്ധു അനായാസം പിടിച്ചെടുത്തു. മികച്ച മുന്നേറ്റങ്ങള്‍ രണ്ട് ടീമുകളും കാഴ്ചവെച്ചെങ്കിലും പ്രതിരോധം മികച്ചുനിന്നതോടെ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു. 67ാം മിനുട്ടില്‍ വില്യംസിന്റെ ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ കൈയില്‍ തട്ടി ഛേത്രിയുടെ കാലിന് തൊട്ടരികിലേക്ക്. ഗോള്‍പോസ്റ്റിലേക്ക് നിരങ്ങിയെത്തിയ ഛേത്രിക്ക് പന്തില്‍ ടെച്ച് ചെയ്യാനായിരുന്നെങ്കില്‍ ഗോളാക്കാമായിരുന്നു.

എന്നാല്‍ ഛേത്രിക്ക് പന്തില്‍ കണക്ട് ചെയ്യാനാവാതെ പോയത് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. നാല് അവസരങ്ങള്‍ പാഴാക്കിയതോടെ സുനില്‍ ഛേത്രിയെ ബംഗളൂരു പിന്‍വലിച്ചു. 83ാം മിനുട്ടില്‍ സുരേഷ് മധ്യനിരയില്‍ നിന്ന് പന്ത് റാഞ്ചി ജാവിക്ക് പാസ് നല്‍കി. ബോക്‌സിലേക്ക് ജാവി പന്തെത്തിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കൃത്യമായി ഇടപെട്ടു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത് ബംഗളൂരു വല കുലുക്കി.

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ വലിയ വീഴ്ച്ചയില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. ഷിവാല്‍ഡോയുടെ ക്രോസ് മാര്‍ക്ക് ചെയ്യാതെ നിന്ന ജാവി ഹെര്‍ണാണ്ടസിന്റെ കാലില്‍. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ജാവിയെ മാര്‍ക്ക് ചെയ്യാന്‍ വിട്ടതോടെ താരത്തിന്റെ ബുള്ളറ്റ് ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് വല തുളച്ചു.

Story first published: Saturday, March 2, 2024, 21:33 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+