വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിനു ശേഷം ബുംറയ്‌ക്കെന്ത് പറ്റി? ഏകദിനത്തിലും ടി20യിലുമില്ല... തുറന്ന് പറഞ്ഞ് കോലി

ലോകകപ്പില്‍ മികച്ച പ്രകടനമാണ് പേസര്‍ കാഴ്ചവച്ചത്

Virat Kohli explains why Jasprit Bumrah hasn’t played limited-overs cricket | Oneindia Malayalam

ആന്റിഗ്വ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്നു ഫോര്‍മാറ്റിലെയും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് യുവ പേസര്‍ ജസ്പ്രീത് ബുംറ. ഏതു ഫോര്‍മാറ്റിലും തന്നെയേല്‍പ്പിച്ച റോള്‍ ഇത്രയും ഭംഗിയായി നിറവേറ്റുന്ന താരങ്ങള്‍ വളരെ ചുരുക്കമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ വമ്പന്‍ ജയം കൊയ്ത കഴിഞ്ഞ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ ബുംറ കസറിയിരുന്നു. അഞ്ചു വിക്കറ്റുകളാണ് പേസര്‍ കൊയ്തത്.

8-3-7-5, കാര്‍ നമ്പറല്ല!! ബുംറ മാജിക്ക്... റെക്കോര്‍ഡുകള്‍ കടപുഴകി, ഏഷ്യയില്‍ ഇതാദ്യം 8-3-7-5, കാര്‍ നമ്പറല്ല!! ബുംറ മാജിക്ക്... റെക്കോര്‍ഡുകള്‍ കടപുഴകി, ഏഷ്യയില്‍ ഇതാദ്യം

ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യ ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ബുംറ എന്തുകൊണ്ടാണ് നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കളിക്കാതിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി.

ബുംറയുടെ ജോലിഭാരം

ബുംറയുടെ ജോലിഭാരം

മൂന്നു ഫോര്‍മാറ്റുകളിലും തുടര്‍ച്ചയായി കളിച്ചു കൊണ്ടിരുന്നതിനാല്‍ ബുംറയുടെ ജോലി ഭാരം കൂടുതലായിരുന്നു. ഇതു താരത്തെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ലോകകപ്പിനു ശേഷം നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ബുംറയെ കളിപ്പിക്കാതിരുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് അവിഭാജ്യഘടകമാണ് അദ്ദേഹമെന്നും കോലി വിശദമാക്കി.

പേസര്‍മാരെ അഭിനന്ദിച്ചു

പേസര്‍മാരെ അഭിനന്ദിച്ചു

ബുംറയെ മാത്രമല്ല വിന്‍ഡീസിനെതിരായ ടെസ്റ്റിലെ വമ്പന്‍ ജയത്തിനു ശേഷം മറ്റു പേസര്‍മാരെയും കോലി പ്രശസിച്ചു. മുഹമ്മദ് ഷമിക്കു ഒരു മാറ്റവുമില്ല, ഇഷാന്ത് ശര്‍മ എല്ലായ്‌പ്പോഴും ആശ്രയിക്കാവുന്ന താരമാണ്. ഉമേഷ് യാദവും ടീമിന് പുറത്തുണ്ട്. നവ്ദീപ് സെയ്‌നിയും അവസരം പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് ഇപ്പോള്‍ സന്തുലിതമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബുംറ

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബുംറ

വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സിലെ മാസ്മരിക പ്രകടനത്തിലൂടെ പല റെക്കോര്‍ഡുകളും ബുംറ തകര്‍ത്തിരുന്നു. എട്ടോവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് പേസര്‍ അഞ്ചു പേരെ പുറത്താക്കിയത്.
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ ഇത്രയും മികച്ച പ്രകടനത്തോടെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത് ഇതാദ്യമാണ്.

Story first published: Monday, August 26, 2019, 11:53 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X