Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ക്രിസ്മസ് വിരുന്നൊരുക്കി ബ്ലാസ്റ്റേഴ്‌സ്, മുംബൈയെ തകര്‍ത്തു-രണ്ടാം സ്ഥാനത്ത്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആരാധകര്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ഈ ജയത്തോടെ 11 മത്സരത്തില്‍ നിന്ന് 23 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണുള്ളത്.

ആരാധകര്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കാന്‍ കൊച്ചിയില്‍ ബൂട്ടുകെട്ടിയ ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ ആധിപത്യം കാട്ടി. നായകന്‍ ലൂണയുടെ അഭാവത്തിലും ബ്ലാസ്‌റ്റേഴ്‌സ് പട ഉണര്‍ന്നു കളിച്ചു. ആക്രമിച്ച് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് 12ാം മിനുട്ടില്‍ത്തന്നെ മുന്നിലെത്തി. ഇടത് ഭാഗത്ത് നിന്ന് പന്തുമായി കുതിച്ച പെപ്രാഹ് മൂന്ന് പേരെ വെട്ടിയൊഴിഞ്ഞ് ദിമിത്രോസ് ഡിയാമന്റക്കോസിന് ക്രോസ് നല്‍കി. താരത്തിന്റെ ഷോട്ട് ജയേഷ് റാണയേയും മറികടന്ന് പോസ്റ്റിലേക്ക്.

kerala blasters

തുടക്കത്തിലേ ആധിപത്യം മുതലാക്കിത്തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്നീടങ്ങോട്ട് കളിച്ചത്. 14ാം മിനുട്ടില്‍ മുംബൈ പ്രതിരോധ താരം ഗ്രിഫിത്തസിന് പരിക്കേറ്റ് കളം വിടേണ്ടി വന്നു. നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ച് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ വിറപ്പിച്ചു. 22ാം മുനുട്ടില്‍ മുംബൈയുടെ ജയേഷ് റാണയുടെ ബുള്ളറ്റ് ഷോട്ട് സച്ചിന്‍ മനോഹരമായി സേവ് ചെയ്തു. മുംബൈയുടെ 4-2-3-1 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്.

40ാം മിനുട്ടില്‍ മുംബൈക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും റാണ അവസരം പാഴാക്കി. താരത്തിന്റെ സിസര്‍ കിക്ക് ശ്രമം പാളിയതോടെ അനായാസം ബ്ലാസ്‌റ്റേഴ്‌സ് ഗോളി പന്ത് കൈയിലാക്കി. ആദ്യ പകുതിയുടെ അധിക സമയത്തിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡുയര്‍ത്താനുള്ള അവസരം രാഹുല്‍ കെ പി നഷ്ടപ്പെടുത്തി. നയോച്ചയുടെ ക്രോസ് ദിമിത്രോസ് രാഹുലിനായി ഒഴിവാക്കിയെങ്കിലും രാഹുലിന്റെ ഷോട്ട് അലക്ഷ്യമായി പോസ്റ്റിന് പുറത്തേക്ക് പോയി.

എന്നാല്‍ രണ്ട് മിനിറ്റിനകം ഹബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ അക്കൗണ്ടില്‍ ചേര്‍ത്തു. പെപ്രാഹാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-0ന്റെ ലീഡ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നിന്നു. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റങ്ങളാണ് കണ്ടത്. രണ്ടാം പകുതിയില്‍ മുംബൈക്ക് കാര്യമായൊന്നും ചെയ്യാനാവാതെ പോയതോടെ 2-0ന്റെ തകര്‍പ്പന്‍ ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയും ചെയ്തു.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും 1-1 സമനിലയില്‍ പിരിഞ്ഞു. തുല്യ ശക്തികളുടെ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഗോളൊഴിഞ്ഞ നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അവസാന സമയത്താണ് ഇരു ടീമും ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. 86ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി വലയിലാക്കി നെസ്റ്റോര്‍ ആല്‍ബിയാച്ചാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ട് തുറന്നത്.

എന്നാല്‍ അവസാന സമയത്തെ ബംഗളൂരുവിന്റെ പ്രത്യാക്രമണം ഫലം കണ്ടു. 95ാം മിനുട്ടില്‍ ബംഗളൂരു സമനില പിടിച്ചു. ജെസല്‍ കര്‍ണെയ്‌റോയുടെ അസിസ്റ്റില്‍ ശിവശക്തി നാരായണനാണ് ബംഗളൂരുവിനെ ഒപ്പമെത്തിച്ചത്. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും ബംഗളൂരുവാണ് മുന്നിട്ട് നിന്നതെങ്കിലും സമനിലയോടെ മടങ്ങാനായിരുന്നു വിധി.

Story first published: Sunday, December 24, 2023, 22:08 [IST]
Other articles published on Dec 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+