വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ.എസ്.എല്ലിന് ഒന്നാം സ്ഥാനം: ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഐ ലീഗ് ക്ലബ്ബുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗാക്കി ഉയര്‍ത്തിയാല്‍ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി ഏഴ് ഐ ലീഗ് ക്ലബ്ബുകള്‍. ഐ.എസ്.എല്ലിന്റെ പദവി ഉയര്‍ത്തി ഐ ലീഗിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്നതെന്ന് ക്ലബ്ബുകള്‍ കുറ്റപ്പെടുത്തി. ഐ.എസ്.എല്ലിനെ ഒന്നാം ലീഗാക്കാനുള്ള തീരുമാനത്തിനെതിരെ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മിനര്‍വ പഞ്ചാബ്, ഐസ്വാള്‍ എഫ്.സി., നെരോക എഫ്.സി., ഗോകുലം കേരള എന്നീ ഐ ലീഗ് ടീമുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

 ഇന്ത്യ ലോര്‍ഡ്‌സില്‍ കിരീടം ചൂടി ഇന്നേക്ക് 36 വര്‍ഷം; അതേവേദിയില്‍ കോലിയും സംഘവും കയറുമോ? ഇന്ത്യ ലോര്‍ഡ്‌സില്‍ കിരീടം ചൂടി ഇന്നേക്ക് 36 വര്‍ഷം; അതേവേദിയില്‍ കോലിയും സംഘവും കയറുമോ?

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജൂലൈ മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ ഐ.എസ്.എല്ലിനെ ഒന്നാം ലീഗായി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഐ ലീഗ് ടീമുകളുടെ ഭാവി പ്രതിസന്ധിയിലാകും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഐ ലീഗ് ടീമുകളുടെ പ്രതിനിധികള്‍ തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. നെരോക എഫ്.സി.യുടെയും ഐസ്വാള്‍ എഫ്.സി.യുടെയും പ്രതിനിധികള്‍ യോഗത്തിനെത്തിയിരുന്നില്ല. യോഗത്തിനുശേഷം യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഐ ലീഗ് ക്ല്ബ്ബ്‌സ് സംയുക്ത പ്രസ്താവന പുറത്തിറക്കി.

aiff

'ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഐ ലീഗ് ക്ലബ്‌സ് യോഗം ചേര്‍ന്നത്. ഐ.എസ്.എല്ലിനെ ഇന്ത്യയിലെ ഒന്നാം ലീഗായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരെ ഐ ലീഗ് ക്ലബ്ബുകള്‍ ഒറ്റക്കെട്ടായി നില്‍ക്കും.' -പ്രസ്താവനയില്‍ പറയുന്നു. ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം പ്രഖ്യാപിച്ചാലുടന്‍ കോടതിയെ സമീപിക്കാനാണ് ഐ ലീഗ് ക്ലബ്ബുകളുടെ തീരുമാനം. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഐ ലീഗ് ക്ലബ്ബുകളുമായി ചര്‍ച്ച നടത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിസമ്മതിക്കുകയായിരുന്നു.

1996 മുതല്‍ ഇന്ത്യയുടെ ദേശീയ ലീഗാണ് ഐ ലീഗ്. ഇന്ന് ഇന്ത്യയിലെ ഫുട്‌ബോള്‍ കൈവരിച്ച നേട്ടങ്ങള്‍ക്കെല്ലാം കാരണം ഐ ലീഗാണ്. രാജ്യത്തുടനീളം ഫുടബോളിന്റെയും ആരാധകരുടെയും വളര്‍ച്ചയ്ക്ക് കാരണമായതും ഐ ലീഗ് തന്നെ. എ.ഐ.എഫ്.എഫിനോടുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഐ ലീഗ് ക്ലബ്ബുകള്‍ ഈ വര്‍ഷത്തെ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ തയ്യാറാവണമെന്നായിരുന്നു യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഐ ലീഗ് ക്ലബ്ബ്‌സിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല, ടൂര്‍ണെമെന്റില്‍ പങ്കെടുക്കാത്ത അഞ്ച് ടീമുകള്‍ക്ക് 27,50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

Story first published: Tuesday, June 25, 2019, 11:54 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X