വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുസ്തി താരത്തെ തൂക്കിലേറ്റി ഇറാന്‍, ട്രംപിന്റെ അപേക്ഷപോലും പരിഗണിച്ചില്ല- ആഗോള പ്രതിഷേധം

ടെഹ്‌റാന്‍: സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നെന്ന കേസില്‍ ഗുസ്തി ചാമ്പ്യന്‍ നവീദ് അഫ്കാരിയെ (27) തൂക്കിലേറ്റിയ ഇറാന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ലോകത്തിലെ വിവിധ കായിക സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും എന്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന പോലും ചെവിക്കൊള്ളാതെ ഗുസ്തി താരത്തെ തൂക്കിലേറ്റിയ ഇറാന്റെ നടപടിക്കെതിരേ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

2018ല്‍ ഇറാനിലെ ഷിറാസില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ നവീദും പങ്കെടുത്തിരുന്നു. പ്രഭോക്ഷത്തിനിടെ സുരക്ഷാ ജീവനക്കാരനായ ഹസന്‍ തുര്‍ക്ക്മാന്‍ കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു. അത് ചെയ്തത് നവീദാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ താരത്തെ അറസ്റ്റ് ചെയ്യുകയും ഇപ്പോള്‍ തൂക്കിലേറ്റുകയും ചെയ്തത്. കൊലപാതകത്തിന് വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ത്തന്നെ നവദീന് മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളെല്ലാം പറയുന്നത്.

navidafkari

ഇറാന്റെ നടപടിക്കെതിരേ വലിയ ക്യാംപെയ്‌നിങ്ങാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ നവീദ് കുറ്റ സമ്മതം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നെങ്കിലും അദ്ദേഹത്തെ മര്‍ദിച്ച്,പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ലോകത്തെ ഒട്ടുമിക്ക മനുഷ്യാവകാശ സംഘടനകളും കായിക താരങ്ങളും നവീദിന്റെ മോചനത്തിനായി ശബ്ദം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു.

നവീദിനെ വധിച്ചാല്‍ ഇറാനെ കായിക മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട 85000 കായിക താരങ്ങള്‍ ഉള്‍പ്പെടുന്ന സംഘടനയും രംഗത്തെത്തിയിരുന്നു. ഇറാന്റെ ക്രൂരമായ നടപടിക്കെതിരെ രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലോകത്തിലെ നിരവധി കായിക താരങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അപേക്ഷ പരിഗണിക്കാതെ ഇറാന്‍ വധശിക്ഷ നടപ്പാക്കിയത് മനുഷ്യത്വ രഹിതമാണെന്നും ഇത് ഭീകരമായ അവസ്ഥയാണെന്നുമാണ് അവര്‍ പ്രതികരിച്ചത്.

ഇതേ കേസില്‍ നവീദിന്റെ സഹോദരങ്ങളും ശിക്ഷ അനുഭവിച്ച് വരികയാണ്. സഹോദരന്‍മാരായ വഹീബിന് 54 വര്‍ഷവും ഹബീബിന് 27 വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്. ഇതിനോടകം സംഭവം വലിയ ചര്‍ച്ച ആയതിനാല്‍ത്തന്നെ ഇറാന്റെ മേല്‍ സമ്മര്‍ദ്ദമേറെയാണ്. ലോക രാജ്യങ്ങളിലെ പ്രമുഖരെല്ലാം തന്നെ സംഭവത്തില്‍ ഇടപെട്ടതിനാല്‍ കടുത്ത തിരിച്ചടി തന്നെ ഇറാന്‍ നേരിടേണ്ടി വന്നേക്കും. ലോക ത്തിലെ വിവിധ കായിക താരങ്ങള്‍ ഇറാന്‍ ഭരണകൂടത്തിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തുന്നുണ്ട്.

Story first published: Sunday, September 13, 2020, 14:44 [IST]
Other articles published on Sep 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X