വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിസുരക്ഷയില്‍ ശ്രീലങ്കന്‍ ടീം; പാക്കിസ്ഥാനെ കണക്കിന് പരിഹസിച്ച് ഗൗതം ഗംഭീര്‍

ദില്ലി: വര്‍ഷങ്ങള്‍ക്കുശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കെ പരിഹാസവുമായി മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍. കാശ്മീരിനെക്കുറിച്ച് ഒച്ചവെക്കുന്നവര്‍ കറാച്ചിയെക്കുറിച്ച് മറന്നുപോയെന്നായിരുന്നു ഗംഭീറിന്റെ പരിഹാസം. ഒപ്പം ഒട്ടേറെ സുരക്ഷാ വാഹനങ്ങള്‍ക്ക് നടുവില്‍ ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യവും ഗംഭീര്‍ പങ്കുവെക്കുകയുണ്ടായി.

പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയ ശ്രീലങ്കന്‍ ടീമിന് വമ്പന്‍ സുരക്ഷയാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. പാക്കിസ്ഥാനില്‍ തീവ്രവാദ ഭീഷണി എത്രത്തോളമുണ്ടെന്നതിന് തെളിവാണിതെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കന്‍ ടീമിനെതിരെ 2009ല്‍ പാക്കിസ്ഥാനില്‍വെച്ച് തീവ്രവാദി ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പ്രമുഖ രാജ്യങ്ങള്‍ അവിടെ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്താറില്ല. ശ്രീലങ്കയുടെ വരവ് കാര്യങ്ങള്‍ മാറ്റിമറിക്കുമെന്നാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. അതേസമയം, തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുതിര്‍ന്ന ശ്രീലങ്കന്‍ താരങ്ങള്‍ അവസാന നിമിഷം ടീമില്‍ നിന്നും വിട്ടുനിന്നത് പാക്കിസ്ഥാന് തിരിച്ചടിയാവുകയും ചെയ്തു.

ബുംറയുടെ പരിക്ക് ഭേദമായില്ല; വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക്ബുംറയുടെ പരിക്ക് ഭേദമായില്ല; വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

gambir

പാക്കിസ്ഥാനെതിരെ സ്ഥിരമായി രാഷ്ട്രീയമായി പ്രതികരിക്കാരുള്ള ഗൗതം ഗംഭീര്‍ മുന്‍ താരം ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിനും കഴിഞ്ഞദിവസം മറുപടി നല്‍കിയിരുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തെയും വികസനത്തെ പറ്റിയും സംസാരിച്ചപ്പോള്‍, പാകിസ്ഥാന്‍ സൈന്യത്തിന്റെ ആജ്ഞാനുവര്‍ത്തിയായ ഇമ്രാന്‍ ഖാന്‍ ആണവ യുദ്ധത്തെ കുറിച്ചുള്ള ഭീഷണിയാണ് മുന്നോട്ട് വെച്ചത്. ഇതേ മനുഷ്യനാണ് കശ്മിരീല്‍ സമാധാനം കൊണ്ടുവരുമെന്ന് പറയുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Tuesday, October 1, 2019, 17:13 [IST]
Other articles published on Oct 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X