വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുംറയുടെ പരിക്ക് ഭേദമായില്ല; വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ദില്ലി: പരിമിതഓവര്‍ ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക്. നടുവേദനയെ തുടര്‍ന്ന് വിശ്രമത്തിലുള്ള ബുംറ ഇന്ത്യയിലെ ചികിത്സയ്ക്ക് പിന്നാലെയാണ് ലണ്ടനില്‍ വിദഗ്ധ ചികിത്സയ്ക്കായി പോകുന്നത്. പരിക്കിനെ തുടര്‍ന്ന് താരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഒഴിവാക്കിയിരുന്നു. വിന്‍ഡീസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയശേഷമാണ് ബുംറ പരിക്കിന്റെ പിടിയിലായത്.

ബുംറയ്ക്ക് പരിക്കേറ്റതോടെ ഇന്ത്യ ആശങ്കയിലാണ്. ലോകത്ത് ബുംറയോളം മികവുള്ളൊരു കളിക്കാരന്‍ ഇപ്പോഴില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. പരിക്ക് അധികരിക്കാതിരിക്കാനാണ് ബിസിസിഐ തന്നെ ബുംറയെ ലണ്ടനില്‍ വിദഗ്ധ ചികിത്സയ്ക്കയക്കുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കൗശിക്കും ബുംറയ്‌ക്കൊപ്പം പോകുമെന്ന് ബിസിസിഐ അറിയിച്ചു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: എന്തുകൊണ്ട് സാഹ? വെളിപ്പെടുത്തി കോലി... പന്തിന് തിരിച്ചുവരവ് കടുപ്പംഇന്ത്യ vs ദക്ഷിണാഫ്രിക്ക: എന്തുകൊണ്ട് സാഹ? വെളിപ്പെടുത്തി കോലി... പന്തിന് തിരിച്ചുവരവ് കടുപ്പം

jaspritbumrah

ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച ബുംറ ചികിത്സയ്ക്കായി യാത്രതിരിക്കും. മൂന്നു ഡോക്ടര്‍മാരുമായി സംസാരിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ തേടിയശേഷമാകും ചികിത്സയുടെ കാര്യം തീരുമാനിക്കുക. എപ്പോഴാണ് താരത്തിന് കളിക്കളത്തിലേക്ക് മടങ്ങിവരാനാകുകയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഫിസിയോയുടെ പ്രതികരണം. ചികിത്സയില്ലാതെ തന്നെ വിശ്രമിച്ചാല്‍ മാറുന്ന പ്രശ്‌നം മാത്രമേ ബുംറയ്ക്കുള്ളൂവെന്നും എന്നാല്‍ രണ്ടോ ചിലപ്പോള്‍ ആറുമാസമോ അതിനായി വേണ്ടിവന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ആകുമ്പോഴേക്കും ബുംറ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

Story first published: Tuesday, October 1, 2019, 15:23 [IST]
Other articles published on Oct 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X