For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് ശരിയാവില്ല, ഇന്ത്യയെ സൂപ്പറാക്കാന്‍ ഗംഭീര്‍ വരണം! കിരീടക്ഷാമം തീരും, 3 കാരണങ്ങള്‍

ദ്വിരാഷ്ട്ര പരമ്പരകളിലെല്ലാം വിജയക്കുതിപ്പ് നടത്താനും ടോഫികള്‍ നേടാനുമെല്ലാം സാധിക്കുന്നുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ വലിയ കിരീടക്ഷീമാണ് ടീം ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്നത്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി നേട്ടത്തിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍പ്പോലും ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് അന്ന ഇന്ത്യ കിരീടമുയര്‍ത്തിയത്.

അതിനു ശേഷം പല ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പങ്കെടുത്തെങ്കിലും കിരീടം വന്നില്ല. ഇന്ത്യയുടെ ഈ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ സാധിക്കുന്നയാളാണ് മുന്‍ ഓപ്പണറും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഉപദേശകനുമായ ഗൗതം ഗംഭീര്‍. ഇന്ത്യക്കൊപ്പം രണ്ടു ഐസിസി ട്രോഫികളില്‍ പങ്കാളിയായ താരമാണ് അദ്ദേഹം. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയാണിത്. രണ്ടിലും ഫൈനലില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു.

GAMBHIR

ഇവ കൂടാതെ കെകെആറിനെ രണ്ടു ഐപിഎല്‍ കിരീട വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനും കൂടിയാണ് ഗംഭീര്‍. ഇത്തവണ മുഖ്യ ഉപദേശകനായി വന്ന ശേഷം കെകെഅആര്‍ ഹാട്രിക് വിജയവുമായി കുതിക്കുകയാണ്. തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിക്കും. അതുകൊണ്ടു തന്നെ ടീമിന്റെ ഉപദേശകനായോ, കോച്ചായോ ഗംഭീറിനെ ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്. ഇതിന്റെ കാരണങ്ങള്‍ നോക്കാം.

തന്ത്രങ്ങള്‍ മെനയുന്നതിലുള്ള അസാധാരണ മിടുക്കാണ് ഗംഭീറിന്റെ ആദ്യത്തെ പ്ലസ് പോയിന്റ്. ആധുനിക ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ധാരണയും അേേതാടൊപ്പം അഗ്രസീവ് സമീപനവും അദ്ദേഹത്തിനുണ്ട്. മല്‍സര സാഹചര്യം വിലയിരുത്താനും അതിനു അനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും കേമനാണ് ഗംഭീര്‍.

കളിക്കളത്തില്‍ ഇവ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹത്തിനു കൃത്യമായ ധാരണയുമുണ്ട്. ഗംഭീറിന്റെ സാന്നിധ്യം തീര്‍ച്ചയായും ടീമിനു വലിയ മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല. ഇതു ഐസിസി ടൂര്‍ണമെന്റുകള്‍ പോലെ വലിയ വേദികൡ ഇന്ത്യയെ ഏറെ സഹായിക്കുകയും ചെയ്യും.

വലിയ മല്‍സരങ്ങളിലെ താരമാണ് ഗംഭീര്‍ എന്നതാണ് രണ്ടാമത്തെ കാരണം. ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും നിര്‍ണായകമായ മല്‍സരങ്ങളിലാണ് താരങ്ങള്‍ ഫ്‌ളോപ്പാവുന്നതെന്നു കാണാം. സെമി ഫൈനല്‍, ഫൈനല്‍ പോലെ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യേണ്ട മല്‍സരങ്ങളില്‍ പ്രധാനപ്പെട്ട കളിക്കാര്‍ ഫ്‌ളോപ്പാവുന്നത് ടീമിനു ആഘാതമാവാറുണ്ട്.

INDIA

ഇതു പരിഹരിക്കാന്‍ ഗംഭീറിന്റെ സാന്നിധ്യം ഇന്ത്യയെ സഹായിക്കും. കാരണം ഫൈനല്‍ പോലെയുള്ള വലിയ മല്‍സരങ്ങളില്‍ എങ്ങനെ പെര്‍ഫോം ചെയ്യണമെന്നു ഗംഭീറിനെപ്പോലെ അറിയാവുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കുറവാണെന്നു പറയാം. രണ്ടു ലോകകപ്പുകളുടെ ഫൈനലുകളില്‍ അദ്ദേഹം ടീമിന്റെ അമരക്കാരനായത് ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. വലിയ മല്‍സരങ്ങളിലെ പേടി മറികടക്കാന്‍ ഗംഭീറിന്റെ ഉപദേശം ഇന്ത്യന്‍ താരങ്ങളെ സഹായിക്കുമെന്നുറപ്പാണ്.

നിര്‍ഭയമായ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ ഗംഭീര്‍ സഹായിക്കുമെന്നതാണ് മൂന്നാമത്തെ കാരണം. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വളരെ നിര്‍ഭയമായ സമീപനം സ്വീകരിക്കുന്നയാളാണ് അദ്ദേഹം. ഏതു പ്രതിസന്ധി ഘട്ടത്തെയും മറികടക്കാനുള്ള ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ട്.

ഇന്ത്യന്‍ ടീമിനൊപ്പം ഗംഭീറുണ്ടെങ്കില്‍ ഇതേ സമീപനം താരങ്ങളിലേക്കും കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിക്കും. കളിക്കാരെ സ്വതന്ത്രമായി, അവരുടെ തനതു ശൈലിയില്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നയാളാണ് ഗംഭീര്‍. കഴിവുണ്ടെന്നു ബോധ്യമുണ്ടെങ്കില്‍ ഒരു താരത്തെ വച്ച് എത്ര വലിയ റിസ്‌കെടുക്കാനും അദ്ദേഹത്തിനു മടിയുമില്ല.

Story first published: Saturday, April 6, 2024, 15:05 [IST]
Other articles published on Apr 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+