Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കെകെആര്‍ കപ്പടിക്കില്ല, ഈ പ്രശ്‌നങ്ങള്‍ വേട്ടയാടും- മുന്നില്‍ വലിയ വെല്ലുവിളികള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആരാധകര്‍ വലിയ പ്രതീക്ഷവെക്കുന്ന ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2014ലാണ് അവസാനമായി കപ്പിലേക്കെത്തിയത്. അതിന് ശേഷം കിരീടം അവര്‍ക്ക് സ്വപ്‌നമായി തുടരുകയാണ്. ഇത്തവണ ഗൗതം ഗംഭീര്‍ ഉപദേശകന്റെ റോളില്‍ കെകെആറിലുണ്ട്. അതുകൊണ്ടുതന്നെ ഇടവേളക്ക് ശേഷം കിരീടം നേടാമെന്ന വലിയ പ്രതീക്ഷ ടീമിനുണ്ട്.

ഇത്തവണ ശക്തമായ താരനിരയും കെകെആറിന് അവകാശപ്പെടാം. എന്നാല്‍ ഇത്തവണ കെകെആര്‍ കിരീടത്തിലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം നായകന്റെ ഫോമും പരിക്കുമാണ്. ശ്രേയസ് അയ്യരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍. നിലവില്‍ ബിസിസി ഐ കരാറില്ലാത്ത ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍.

നടുവിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ശ്രേയസ് തിരിച്ചെത്തുമ്പോള്‍ പ്രകടനം കണ്ടറിയണം. ഷോര്‍ട്ട്‌ബോള്‍ ദൗര്‍ബല്യം ഏറെ നാളുകളായി ശ്രേയസിനെ വേട്ടയാടുന്നുണ്ട്. രഞ്ജി ട്രോഫിയിലും ഷോര്‍ട്ട്‌ബോള്‍ കെണിയിലാണ് ശ്രേയസ് പുറത്തായത്. നായകന്റെ ഈ ദൗര്‍ബല്യം എല്ലാ ബൗളര്‍മാര്‍ക്കുമറിയാം. നായകനെന്ന നിലയില്‍ ശ്രേയസില്‍ നിന്ന് വലിയ പ്രകടം പ്രതീക്ഷിക്കാനാവില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ് ശ്രേയസെന്ന് പറയാന്‍ സാധിക്കില്ല.

അതുകൊണ്ടുതന്നെ ശ്രേയസിന്റെ ഫോമും പരിക്കും കെകെആറിനെ പിന്നോട്ടടിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളിലൊന്നാണ്. രണ്ടാമത്തെ കാര്യം കെകെആറിന്റെ പേസ് ബൗളിങ് നിരയാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വരവ് കെകെആറിന് ഗുണം ചെയ്യുമെന്നുറപ്പ്. എന്നാല്‍ താരത്തെ മാറ്റിനിര്‍ത്തിയാല്‍ പേസ് നിരയിലുള്ളത് ചേതന്‍ സക്കറിയ, വൈഭവ് അറോറ, ഹര്‍ഷിത് റാണ, ദുഷ്മന്ത ചമീര എന്നിവരാണ്. ഇവരില്‍ ആരേയും വിശ്വസ്തരെന്ന് വിളിക്കാനാവില്ല.

rinku singh mitchell starc

മിച്ചല്‍ സ്റ്റാര്‍ക്കിലേക്ക് അമിത ജോലിഭാരം എത്തുന്നുണ്ട്. മീഡിയം പേസറെന്ന നിലയില്‍ ആന്‍ഡ്രേ റസലിനെ പരിഗണിക്കുകയെന്നതും വലിയ വെല്ലുവിളിയാണ്. കാരണം ബൗളിങ്ങിനിടെ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. റസലിന് പരിക്കേറ്റാല്‍ കെകെആറിനെയത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ബൗളറെന്ന നിലയില്‍ കെകെആര്‍ റസലിനെ അധികം ഉപയോഗിക്കാന്‍ സാധ്യതയില്ല. പേസ് കരുത്ത് ഇത്തവണ കെകെആറിനെ പിന്നോട്ടടിക്കുന്ന കാര്യങ്ങളിലൊന്നാണ്.

മറ്റൊരു പ്രധാന കാര്യം ചില താരങ്ങളിലേക്ക് ടീമിന്റെ അമിത പ്രതീക്ഷയെത്തുന്നുവെന്നതാണ്. റിങ്കു സിങ് എത്ര വലിയ സ്‌കോറും ഫിനിഷ് ചെയ്യുമെന്ന തരത്തിലൊരു ചിന്ത കെകെആറിനുണ്ട്. റസലിലും ടീം അമിത പ്രതീക്ഷവെക്കുന്നു. കെകെആര്‍ നിരയില്‍ വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ എന്നിവരുണ്ടെങ്കിലും വിശ്വസ്തരായി പരിഗണിക്കാനാവില്ല. അതുകൊണ്ടുതന്നെ ചില താരങ്ങളുടെ മുകളില്‍ അമിത സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്.

പുതിയ താരങ്ങളില്‍ പ്രതീക്ഷ നല്‍കുന്ന ഇന്ത്യന്‍ താരങ്ങളുടെ അഭാവവും കെകെആറിലുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന യുവതാരങ്ങളെ നിലവില്‍ കെകെആറില്‍ കാണാനാവില്ല. ഇംപാക്ട് പ്ലയറായി ഉപയോഗിക്കാന്‍ ചില യുവ ചാവേറുകളെ കെകെആര്‍ സൃഷ്ടിക്കണമായിരുന്നു. എന്നാല്‍ അതിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇതും ഇത്തവണ ടീമിന് പിന്നോട്ടടിക്കുന്ന കാര്യങ്ങളിലൊന്നായിത്തന്നെ പറയാം.

ഗൗതം ഗംഭീര്‍ വരുന്നത് കെകെആറിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പ്. എന്നാല്‍ കപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് നന്നായി പ്രയാസപ്പെടേണ്ടി വരും. ഇത്തവണത്തെ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ കെകെആറില്‍ വലിയ മാറ്റങ്ങള്‍ അടുത്ത സീസണില്‍ ഉണ്ടാവും. ഈ സീസണില്‍ കാര്യമായ പ്രകടനം കെകെആറില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. ടീം പ്ലേ ഓഫിലെത്താന്‍ സാധ്യത കുറവാണ്.

Story first published: Thursday, March 21, 2024, 17:16 [IST]
Other articles published on Mar 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+