For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാജസ്ഥാന്‍ മോഹിക്കേണ്ട, ഇത്തവണ കപ്പ് കെകെആറിന് തന്നെ? കാരണങ്ങള്‍ ഇതാ

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുമ്പോള്‍ ഇത്തവണ കപ്പ് നേടുക ഒരു ടീമിനും എളുപ്പമാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. തീപാറുന്ന പോരാട്ടമാണ് ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം കണ്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ആര്‍സിബി, മുംബൈ, പഞ്ചാബ്, ഹൈദരാബാദ്, ഗുജറാത്ത് ടീമുകളൊന്നും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.

ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഇത്തവണ കിരീടത്തിലേക്കെത്താന്‍ കൂടുതല്‍ സാധ്യതയുള്ള ടീം ഏതാണ്?. കണക്കുകളും ഫോമും വിലയിരുത്തുമ്പോള്‍ ഇത്തവണ കൂടുതല്‍ കിരീട സാധ്യതയുള്ള ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണെന്ന് പറയാം. ഇത്തരമൊരു വിലയിരുത്തല്‍ നടത്താനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം ടീമിന്റെ സംതുലിതാവസ്ഥയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും ടീം സംതുലിതമാണ്.

ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന നിരയല്ല കെകെആര്‍ എന്നതാണ് എടുത്തു പറയേണ്ടത്. സുനില്‍ നരെയ്ന്‍ പിഞ്ച് ഹിറ്ററെന്ന നിലയില്‍ കസറുന്നു. താരത്തെ മാറ്റിനിര്‍ത്തിയാലും ഫില്‍ സാള്‍ട്ട്, ആന്‍ഡ്രേ റസല്‍, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, നിധീഷ് റാണ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര അതി ശക്തം. രമന്‍ദീപ് സിങ്, അന്‍ക്രിഷ് രഘുവന്‍ഷി, റിഫേര്‍ഡ് റൂതര്‍ഫോര്‍ഡ്, മനീഷ് പാണ്ഡെ എന്നിവരെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്.

ഇവരെല്ലാം ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തിയുള്ളവരാണ്. ഒരു താരം ഫ്‌ളോപ്പായാല്‍ ടീം സമ്മര്‍ദ്ദത്തിലാവുകയും ഫ്‌ളോപ്പാവുകയും ചെയ്യുന്ന രീതിയുള്ള ടീമല്ല കെകെആര്‍. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ഇവര്‍ക്ക് ശേഷിയുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. കുറഞ്ഞ പന്തുകള്‍ക്കൊണ്ട് കളി മാറ്റിമറിക്കാന്‍ ഇവര്‍ക്ക് പ്രതിഭയുണ്ട്. മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത വിധം പിഞ്ച് ഹിറ്റര്‍മാരുള്ള ടീമുകളിലൊന്നാണ് കെകെആറെന്ന് പറയാം.

shreyas iyer

ബൗളിങ്ങിലേക്ക് വരുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെപ്പോലൊരു സൂപ്പര്‍ പേസര്‍ ടീമിലുണ്ട്. ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായിരുന്നെങ്കിലും ഡല്‍ഹിക്കെതിരേ 3 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് താരം വീഴ്ത്തിയത്. വൈഭവ് അറോറ, ഹര്‍ഷിത് റാണ, ചേതന്‍ സക്കറിയ തുടങ്ങിയ യുവ പേസര്‍മാരും ടീമിന് ശക്തി പകരുന്നു. സ്പിന്നര്‍മാരിലൂടെയാണ് കെകെആര്‍ മുന്നോട്ട് പോകുന്നത്. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ നന്നായി പന്തെറിയുന്നു. സുയാഷ് ശര്‍മ അവസരത്തിനായി കാത്തിരിക്കുന്നു.

ഇതോടൊപ്പം ആന്‍ഡ്രേ റസലിന്റെ ഓള്‍റൗണ്ട് ഷോയും. കെകെആറിനെ സംബന്ധിച്ച് നിലവില്‍ എല്ലാം പോസിറ്റീവാണ്. എന്ത് പരീക്ഷണം നടത്താനും കെല്‍പ്പുള്ള താരങ്ങളാണ് നിലവില്‍ കെകെആറിനൊപ്പമുള്ളത്. ഇവരോടൊപ്പം ഗൗതം ഗംഭീറെന്ന ഉപദേഷ്ടാവിന്റെ തന്ത്രങ്ങള്‍ക്കൂടി ചേരുമ്പോള്‍ ടീം എന്തുകൊണ്ടും കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ദൗര്‍ബല്യം കുറവുള്ള ടീമാണ് കെകെആര്‍ എന്ന് പറയാം.

രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അവരെ ചില പ്രശ്‌നങ്ങള്‍ അലട്ടുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ജോസ് ബട്‌ലറുടേയും യശ്വസി ജയ്‌സ്വാളിന്റേയും മോശം ഫോമാണ്. രണ്ട് പേരും തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് ആദ്യ മത്സരങ്ങളില്‍ നടത്തിയത്. ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. മറ്റൊരു പ്രധാന പ്രശ്‌നം സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയാണ്. നായകനെന്ന നിലയില്‍ സഞ്ജു തിളങ്ങുന്നുണ്ട്.

എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ വിശ്വസിക്കാനാവുന്നില്ല. റിയാന്‍ പരാഗ് മധ്യനിരയില്‍ ഫോമില്‍ കളിക്കുന്നതാണ് രാജസ്ഥാന് കരുത്താവുന്നത്. എന്നാല്‍ ഒറ്റയാള്‍ പോരാട്ടംകൊണ്ട് അധികനാള്‍ മുന്നോട്ട് പോകാനാവില്ല. അതുകൊണ്ടുതന്നെ നിലവിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ രാജസ്ഥാനെക്കാള്‍ ഒരുപടി മുന്നിലുള്ളത് കൈകആറാണ്.

Story first published: Thursday, April 4, 2024, 15:00 [IST]
Other articles published on Apr 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+