For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 5 സിക്‌സ്, 2 ഫോര്‍; പവര്‍പ്ലേയില്‍ നരെയ്ന്‍ വെടിക്കെട്ട്- ഗംഭീറിന് കൈയടിച്ച് ആരാധകര്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 10ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചിരിക്കുകയാണ് സുനില്‍ നരെയ്ന്‍. ഫില്‍ സാള്‍ട്ടിനൊപ്പം ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 22 പന്തില്‍ 47 റണ്‍സാണ് അടിച്ചെടുത്തത്. 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് നരെയ്‌ന്റെ വെടിക്കെട്ട്. 213.63 സ്‌ട്രൈക്ക് റേറ്റിലാണ് നരെയ്ന്‍ കസറിയത്. കെകെആര്‍ ഓപ്പണറായി ഏറെ നാളുകളായി നരെയ്‌നെ പരിഗണിച്ചിരുന്നില്ല.

എന്നാല്‍ ഗൗതം ഗംഭീര്‍ കെകെആറിന്റെ ഉപദേഷ്ടാവായി വന്നതിന് പിന്നാലെ നരെയ്‌നെ ഓപ്പണിങ്ങിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിന്റെ ഫലം ടീമിന് ലഭ്യമാകുന്നുമുണ്ട്. നരെയ്‌നെ ഗംഭീര്‍ വിശ്വസിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ താരത്തിനാവുന്നു. അതുകൊണ്ടുതന്നെ നരെയ്‌ന്റെ വെടിക്കെട്ടിന് ഗംഭീറിനെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുചെയ്യാനിറങ്ങിയ കെകെആര്‍ പവര്‍പ്ലേയില്‍ 85 റണ്‍സാണ് അടിച്ചെടുത്ത്. ഇതിന് കാരണം നരെയ്‌ന്റെ വെടിക്കെട്ടാണ്.

sunil narine

ആര്‍സിബിക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡാണ് നരെയ്‌നുള്ളത്. റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ സമ്മര്‍ദ്ദമില്ലാതെ റണ്‍സുയര്‍ത്താന്‍ നരെയ്‌ന് അസാധ്യ മികവാണുള്ളത്. ഭയമില്ലാതെ കളിക്കുന്ന ബാറ്റ്‌സ്മാനാണ് നരെയ്ന്‍. 2017ല്‍ ആര്‍സിബിക്കെതിരേ റണ്‍സ് പിന്തുടരവെ 54 റണ്‍സാണ് നരെയ്ന്‍ നേടിയത്. 2018ല്‍ 50 റണ്‍സും നേടി. ഇപ്പോഴിതാ 47 റണ്‍സും. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ നരെയ്‌ന് സാധിക്കുന്നുണ്ട്. കെകെആറിന് അടിത്തറ പാകിയാണ് ഇത്തവണയും നരെയ്ന്‍ മടങ്ങിയത്.

ഗംഭീര്‍ കെകെആര്‍ നായകനായിരുന്ന സമയത്താണ് നരെയ്‌നെ ഓപ്പണറാക്കി കൊണ്ടുവരുന്നത്. പലരേയും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു ഇതെങ്കിലും വെടിക്കെട്ട് പ്രകടനത്തോടെ നരെയ്ന്‍ പല തവണ എല്ലാവരേയും ഞെട്ടിച്ചു. എന്നാല്‍ ഗംഭീര്‍ ടീം വിട്ടതോടെ സ്പിന്നറെന്ന നിലയിലേക്ക് നരെയ്ന്‍ ഒതുക്കപ്പെട്ടു. ഇടക്ക് ഓപ്പണര്‍ റോള്‍ ലഭിച്ചെങ്കിലും വലിയ പിന്തുണ ആരും നല്‍കിയില്ല. ഇപ്പോള്‍ ഗംഭീര്‍ മടങ്ങിവന്നതോടെ ഓപ്പണര്‍ റോള്‍ വീണ്ടും നരെയ്‌ന് ലഭിച്ചു.

വെടിക്കെട്ട് പ്രകടനത്തോടെ ഗംഭീറിന്റെ തീരുമാനം ശരിവെക്കുന്നതാണെന്ന് തെളിയിക്കാനും നരെയ്‌ന് സാധിക്കുന്നു. പന്തുകൊണ്ടും നരെയ്ന്‍ മികവ് കാട്ടി. 4 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് താരം നേടിയത്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് വലിയ ഗുണം ചെയ്യുന്ന താരമാകാന്‍ നരെയ്‌ന് സാധിക്കുന്നുണ്ടെന്നതാണ് സന്തോഷം നല്‍കുന്ന കാര്യം. വരുന്ന മത്സരങ്ങളിലും നരെയ്‌ന് ഓപ്പണര്‍ റോള്‍ തന്നെ ലഭിക്കാനാണ് സാധ്യത.

ഗംഭീറിന്റെ മടങ്ങിവരവ് കെകെആറില്‍ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കാനും താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം സൃഷ്ടിക്കാനും ഗംഭീറിന് സാധിക്കുന്നുണ്ട്. ആര്‍സിബിക്കെതിരേ ഗംഭീര ബൗളിങ് പ്രകടനമാണ് കെകെആര്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ആര്‍സിബി തട്ടകത്തില്‍ അപകടകാരികളാണ്. ചെറിയ മൈതാനത്തില്‍ 200ന് മുകളിലേക്ക് ടീം സ്‌കോര്‍ ഉയരുന്നത് പതിവ് കാഴ്ചയാണെങ്കിലും 182ല്‍ തളച്ചിടാന്‍ കെകെആറിനായി.

വിരാട് കോലിക്ക് മാത്രമാണ് ആര്‍സിബി നിരയില്‍ മികച്ച പ്രകടനം നടത്താനായത്. 59 പന്തില്‍ 4 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ പുറത്താവാതെ 83 റണ്‍സ് നേടാന്‍ കോലിക്കായി. കാമറൂണ്‍ ഗ്രീന്‍ (33), ഗ്ലെന്‍ മാക്‌സ് വെല്‍ (28), ദിനേഷ് കാര്‍ത്തിക് (20) എന്നിവരാണ് ആര്‍സിബിയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

Story first published: Friday, March 29, 2024, 22:30 [IST]
Other articles published on Mar 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+