വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ മുന്‍ താരം യശ്പാല്‍ ശര്‍മ വിടവാങ്ങി, 83ലെ ലോകകപ്പ് ടീമംഗം

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

1

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. 1983ല്‍ കപില്‍ ദേവിനു കീഴില്‍ ആദ്യമായി ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. ഇന്നു രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 66ാം വയസ്സില്‍ ശര്‍മയുടെ അന്ത്യം സംഭവിച്ചത്. രേണു ശര്‍മയാണ് ഭാര്യ. പൂജ, പ്രീതി, ചിരാഗ് ശര്‍മ എന്നിവര്‍ മക്കളാണ്.

ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ശര്‍മ. ഇംഗ്ലണ്ടിനെതിരേയുള്ള സെമി ഫൈനലില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അദദ്ദേഹം നേടിയ 89 റണ്‍സും ശ്രദ്ധിക്കപ്പെട്ടിരുന്നു.1954 ആഗസ്റ്റ് 11ന് പഞ്ചാബിലെ ലുധിയാനയിലാണ് അദ്ദേഹം ജനിച്ചത്. 1970-80കളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളിലൊരാളായിരുന്നു ശര്‍മ. മികച്ച മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

2021ല്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ലോകത്തിലെ 10 ക്രിക്കറ്റ് താരങ്ങള്‍; പട്ടികയില്‍ ആറ് ഇന്ത്യക്കാര്‍2021ല്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ലോകത്തിലെ 10 ക്രിക്കറ്റ് താരങ്ങള്‍; പട്ടികയില്‍ ആറ് ഇന്ത്യക്കാര്‍

IPL 2022: മുംബൈയും ആര്‍സിബിയും ആരെയൊക്കെ നിലനിര്‍ത്തും? തിരഞ്ഞെടുത്ത് ആകാശ് ചോപ്രIPL 2022: മുംബൈയും ആര്‍സിബിയും ആരെയൊക്കെ നിലനിര്‍ത്തും? തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

1978ല്‍ ചിരവൈരികളായ പാകിസ്താനെതിരേയാണ് ശര്‍മ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഏകദിനത്തില്‍ 28.48 ശരാശരിയില്‍ 883 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 1979ല്‍ ഇംഗ്ലണ്ടിനെതിരേയാണ് ശര്‍മ ടെസ്റ്റില്‍ അരങ്ങേറിയത്. 37 ടെസ്റ്റുകളില്‍ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. രണ്ടു സെഞ്ച്വറികളും ഒമ്പത് ഫിഫ്റ്റികളുമടക്കം 33ന് മുകളില്‍ ശരാശരിയില്‍ 1606 റണ്‍സാണ് ശര്‍മയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 140 റണ്‍സായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാന, റെയില്‍വേസുള്‍പ്പെടെ മൂന്നു ടീമുകളെ ശര്‍മ പ്രതിനിധീകരിച്ചിട്ടുണ്ട്. 160 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 21 സെഞ്ച്വറികളടക്കം നേടിയത് 8933 റണ്‍സാണ്. പുറത്താവാതെ നേടിയ 201 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശര്‍മ ശ്രദ്ധിച്ചിരുന്നു.

ബിസിസിഐയില്‍ പല റോളുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2003 മുതല്‍ 06 വരെയും 2008ലും രണ്ടു തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ടറായിരുന്നു ശര്‍മ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കോച്ച് ഗ്രെഗ് ചാപ്പലും തമ്മില്‍ ഉടക്കുണ്ടായപ്പോള്‍ ഗാംഗുലിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് ടീമിന്റെ കോച്ചായും ശര്‍മ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പഞ്ചാബ്, ഹരിയാന ക്രിക്കറ്റ് അസോസിയേഷനുകളിലും ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Tuesday, July 13, 2021, 11:58 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X