ബ്രെറ്റ് ലീ കോഴിക്കോട്ട്, ആരാധകര്‍ ക്ലീന്‍ ബൗള്‍ഡ്... ഓസീസ് ഇതിഹാസത്തിന് ഊഷ്മള സ്വീകരണം

Written By:

കോഴിക്കോട്: ക്രിക്കറ്റ് പിച്ചില്‍ മിന്നല്‍ വേഗം കൊണ്ടു വിസമയിപ്പിച്ച ഓസ്‌ട്രേലിയയുടെ പേസ് ഇതിഹാസം ബ്രെറ്റ് ലീക്ക് കോഴിക്കോട്ട് ഊഷ്മള സ്വീകരണം. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ലീക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കോക്ലിയര്‍ ഇംപ്ലാന്റ് നിര്‍മാതാക്കളായ കോക്ലിയറിന്റെ ആഗോള അംബാസഡറാണ് ലീ. കോഴിക്കോട് മെഡിക്കല്‍ കോളേജുമായി സഹകരിച്ച് കോക്ലിയര്‍ ലിമിറ്റഡ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഓസീസ് ഇതിഹാസം കോഴിക്കോട്ടെത്തിയത്. കൊച്ചിയില്‍ കോക്ലിയര്‍ കമ്പനിയുടെ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം കോഴിക്കോട്ടേക്കു വന്നത്.

1

മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിക്കുശേഷം കോഴിക്കോട് നടക്കാവിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലും ലീ
സംസാരിച്ചു. കുട്ടികളുമായി ആശയവിനിമയം നടത്തിയ അദ്ദേഹം പിന്നീട് ഫുട്‌ബോളില്‍ തന്റെ മികവും പുറത്തെടുത്ത് കൈയടി വാങ്ങി. സ്‌കൂള്‍ ടീമിനൊപ്പം ലീ പന്തു തട്ടിയപ്പോള്‍ കാണികള്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിച്ചു.

ഐപിഎല്‍: പാണ്ഡെ മുതല്‍ പന്ത് വരെ... ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാര്‍, രാജാവ് കോലി തന്നെ!!

ഐപിഎല്ലിലെ 'പ്രവാസികള്‍'... നാടിനായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല, പട്ടികയില്‍ സൂപ്പര്‍ താരങ്ങളും!!

നടക്കാവ് സ്‌കൂള്‍ നവീകരിക്കുന്നതിനായി പ്രിസം പദ്ധതിക്കു നേതൃത്വം നല്‍കിയ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷനാണ് ലീയെ അതിഥിയായി സ്‌കൂളിലേക്കു കൊണ്ടുവന്നത്. സ്‌പോര്‍ട്‌സിന്റെ പ്രാധാന്യവും നേതൃപാടവവും എന്ന വിഷയത്തില്‍ ലീയും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളനും തമ്മിലുള്ള സംഭാഷണവും ശ്രദ്ധിക്കപ്പെട്ടു. വിദ്യാര്‍ഥികളുടെ സ്വാഗത നൃത്തത്തിനു ശേഷം സ്‌കൂളിലെ അക്കാദമിക്, കായിക സൗകര്യങ്ങളും വിലയിരുത്തിയ ശേഷമാണ് സൂപ്പര്‍ താരം തിരിച്ചുപോയത്.

Story first published: Friday, May 11, 2018, 15:19 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍