വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചു, പക്ഷെ പടം പൊട്ടി, ഇന്ത്യയുടെ അഞ്ച് കായിക താരങ്ങളെ അറിയാം

ഇന്ത്യയുടെ കായിക താരങ്ങളില്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിച്ച ചിലരുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച പിന്തുണ ആരാധകരില്‍ നിന്ന് ലഭിച്ചില്ല

1

മുംബൈ: കായിക താരങ്ങള്‍ക്ക് പൊതുവേ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്ത്യയിലെ സാഹചര്യത്തില്‍ ഒട്ടുമിക്ക കായിക താരങ്ങള്‍ക്കും വലിയ ആരാധകരെ ലഭിക്കാറുണ്ട്. ഇന്ത്യയില്‍ പൊതുവേ ക്രിക്കറ്റ് താരങ്ങളാണ് കൂടുതല്‍ ജനപ്രിയരെങ്കിലും മറ്റ് കായിക ഇനങ്ങളില്‍ തിളങ്ങിയവര്‍ക്കും പിന്തുണക്ക് കുറവുണ്ടാകാറില്ല. കായിക ഇനങ്ങളില്‍ പ്രശസ്തരായ പല താരങ്ങളും മറ്റ് പല മേഖലകളിലും തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഇവരില്‍ കൂടുതല്‍ ആളുകളും സിനിമാ മേഖലയിലാണ് കൂടുതലും താല്‍പ്പര്യം കാട്ടിയിട്ടുള്ളത്.

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പ്രശസ്തരായ പല താരങ്ങളുടെയും ജീവിത കഥ അടിസ്ഥാനമാക്കി സിനിമയും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ അഭിനയിച്ചിരിക്കുന്നത് പലപ്പോഴും അവര്‍ തന്നെയല്ല. എംഎസ് ധോണിയുടെ ജീവിതം സിനിമയില്‍ പകര്‍ന്നാടിയത് സുശാന്ത് സിങ് രജപുത്താണ്. ഈ അടുത്ത് കപില്‍ ദേവും സംഘവും 1983ല്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തതിനെ ആസ്പദമാക്കി 1983 എന്ന പേരിലും സിനിമ എത്തിയിരുന്നു.

ഇന്ത്യയുടെ കായിക താരങ്ങളില്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിച്ച ചിലരുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച പിന്തുണ ആരാധകരില്‍ നിന്ന് ലഭിച്ചില്ല. ഇത്തരത്തില്‍ സിനിമയില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചിട്ടും വലിയ നേട്ടമുണ്ടാക്കാനാവാതെ പോയ ഇന്ത്യയുടെ അഞ്ച് കായിക താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിജേന്ദര്‍ സിങ്

വിജേന്ദര്‍ സിങ്

ബോക്‌സിങ്ങിലെ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ് വീജേന്ദര്‍ സിങ്. ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ വിജേന്ദറിന് ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുണ്ട്. ഇടിക്കൂട്ടില്‍ നിന്നും ഇടക്ക് സിനിമയിലും വിജേന്ദര്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ സിനിമ പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഫുഗ്ലി എന്ന ചിത്രത്തില്‍ നായകനായായിരുന്നു വിജേന്ദറെത്തിയത്. എന്നാല്‍ സിനിമ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. അക്ഷയ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നിര്‍മ്മാതാക്കളായ സിനിമ പരാജയമായിരുന്നു. കബീര്‍ സദാനന്ദായിരുന്നു സംവിധായകന്‍. കോമഡി-ത്രില്ലര്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ചിത്രം വിജേന്ദര്‍ അഭിനയിച്ച ചിത്രമെന്ന നിലയിലാണ് കൂടുതല്‍ പ്രചാരം ലഭിച്ചതെങ്കിലും അഭിനയത്തില്‍ അദ്ദേഹത്തിന് പേരെടുക്കാനായില്ല.

ലിയാണ്ടര്‍ പേസ്

ലിയാണ്ടര്‍ പേസ്

ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരമായ ലിയാണ്ടര്‍ പേസ് സിനിമയില്‍ മുഖം കാട്ടിയത് 2013ല്‍ പുറത്തിറങ്ങിയ രാജധാനി എക്‌സ്പ്രസിലൂടെയാണ്. അശോക് കോലി സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍-ത്രില്ലറെന്ന നിലയിലാണ് പുറത്തിറങ്ങിയത്. നായക വേഷത്തില്‍ ലിയാണ്ടര്‍ പേസ് എത്തിയ സിനിമ വിജയം കണ്ടില്ല. ആക്ഷന്‍ സീനികളിലടക്കം ലിയാണ്ടര്‍ പേസ് ഉള്‍പ്പെട്ടെങ്കിലും പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്ന് വേണം പറയാന്‍. വാണിജ്യപരമായി പടം വലിയ പരാജയമായിരുന്നു. ട്രയിന്‍ രംഗങ്ങള്‍ സിനിമയുടെ ആകര്‍ഷണീത ഉയര്‍ത്തി. പേസിന്റെ അഭിനയത്തിന് ഭേദപ്പെട്ട പ്രതികരണം ലഭിച്ചെങ്കിലും പടം ഹിറ്റായില്ല.

സന്ദീപ് പാട്ടീല്‍

സന്ദീപ് പാട്ടീല്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സന്ദീപ് പാട്ടീലും സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചു. ഓള്‍റൗണ്ടറായിരുന്ന താരം 1980ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും 86വരെ ഇന്ത്യന്‍ ക്രിക്കറ്റിലെ സജീവ താരമായി തുടരുകയും ചെയ്തിരുന്നു. ഇതിന് ശേഷം പരിശീലക രംഗത്തേക്ക് ചുവടുമാറ്റിയ അദ്ദേഹം കെനിയ ദേശീയ ടീമിന്റെ പരിശീലകനുമായി. കളിക്കാരനായിരിക്കുമ്പോഴാണ് അദ്ദേഹം അഭിനയ രംഗത്തേക്കെത്തുന്നത് 1985ല്‍ പുറത്തിറങ്ങിയ കഭി അജ്‌നബി എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള സിനിമയില്‍ പ്രധാന റോളില്‍ത്തന്നെയാണ് സന്ദീപ് എത്തിയത്. എന്നാല്‍ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല.

അജയ് ജഡേജ

അജയ് ജഡേജ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് അജയ് ജഡേജ. ഒത്തുകളി വിവാദങ്ങളില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിട്ട താരമാണ് അദ്ദേഹം. പലപ്പോഴും വിവാദങ്ങളുടെ കോളങ്ങളില്‍ ഇടം പിടിച്ച അജയ് ജഡേജ മാധുരി ധീക്ഷിതുമായുള്ള പ്രണയത്തിന്റെ പേരിലും ഗോസിപ്പ് കോളങ്ങളിലെ താരമായി. 1992ലാണ് അദ്ദേഹം സിനിമയില്‍ ചുവടുവെക്കുന്നത്. സണ്ണി ഡിയോളും സെലീന ജെയ്റ്റിലിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഖേല്‍ സിനിമയിലാണ് അജയ് ജഡേജ അഭിനയിച്ചത്. പടം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. രാകേഷ് രോഹനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ശ്രമം തന്നെ വലിയ പരാജയമായതോടെ പിന്നീട് അദ്ദേഹം സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചില്ല.

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

ഒരു കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ഇന്ത്യന്‍ ടീമില്‍ തിളങ്ങി നിന്നിരുന്ന താരമാണ് വിനോദ് കാംബ്ലി. പല കാരണങ്ങള്‍ക്കൊണ്ട് വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിനിടെ സിനിമയില്‍ വിനോദ് കാംബ്ലി മുഖം കാട്ടി. അനര്‍ഥ് എന്ന പേരിലെത്തിയ സിനിമയിലാണ് കാംബ്ലിക്ക് അവസരം ലഭിച്ചത്. സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, പ്രീതി ജാന്‍ഗിയാനി തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം 2002ലാണ് പുറത്തിറങ്ങുന്നത്. ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് വിനോദ് കാംബ്ലിക്കും ലഭിച്ചത്. എന്നാല്‍ സിനിമ വലിയ പരാജയമായിരുന്നു. ഇതിന് ശേഷം അഭിനയ മേഖലയിലേക്ക് കാംബ്ലി എത്തിയിട്ടില്ല.

Story first published: Friday, January 14, 2022, 10:06 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X