വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍‍ മുതല്‍ പ്രീമിയര്‍ ലീഗ് വരെ: കൊറോണ കാലത്തെ കായിക ലോകം — വിട്ടൊഴിയാതെ ആശങ്കകള്‍

ലോകമെങ്ങും കൊറോണ ഭീതി അലയടിക്കുകയാണ്. കൊവിഡ്്-19 മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. വൈറസ് വ്യാപനം എന്തുവിധേനയും തടയണം, യുദ്ധാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുകയാണ് ലോകരാജ്യങ്ങള്‍. ജനങ്ങള്‍ ഒത്തുകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് കൊറോണ വൈറസിനെ തടുക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്. ഇക്കാരണത്താല്‍ കായിക മത്സരങ്ങളെല്ലാം മാറ്റിവെയ്ക്കപ്പെടുകയാണ്.

കൊറോണ കാലത്തെ കായിക ലോകം

ഇന്ത്യയിലും ചിത്രം വ്യത്യസ്തമല്ല. മാര്‍ച്ച് 29 -ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനുളള ആലോചനയിലാണ് ബിസിസിഐ. ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും അടഞ്ഞ സ്റ്റേഡിയത്തില്‍ നടക്കും. മാര്‍ച്ച് 19 മുതല്‍ 22 വരെ നിശ്ചയിച്ച ഇന്ത്യന്‍ ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘാടകരായ ഡിഎല്‍എഫ് ഗോള്‍ഫും കണ്‍ട്രി ക്ലബും റദ്ദു ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ കൊറോണ വൈറസ് വ്യാപനം കായിക ലോകത്തെ എന്തുമാത്രം ബാധിച്ചെന്ന് ചുവടെ കാണാം.

ക്രിക്കറ്റ്

ക്രിക്കറ്റ്

കൊറോണ കാലത്ത് താരപ്പകിട്ടേറിയ ഐപിഎല്‍ എങ്ങനെ നടത്തുമെന്ന ആലോചനയിലാണ് ബിസിസിഐ. ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരിക്കും ബോര്‍ഡ് ശ്രമിക്കുക. വിസാ വിലക്കുള്ളതുകൊണ്ട് വിദേശ താരങ്ങള്‍ക്ക് ഏപ്രില്‍ 15 വരെ ഇന്ത്യയിലെത്താന്‍ കഴിയാത്തതും ബിസിസിഐക്ക് മുന്നിലുള്ള മറ്റൊരു പ്രതിസന്ധിയാണ്. എന്തായാലും ശനിയാഴ്ച്ച ഐപിഎല്‍ ഭരണസമിതി യോഗം കൂടന്നുണ്ട്. ഐപിഎല്‍ തീയതി മാറ്റിവെയ്ക്കണോ അതോ ആളും ആരവവുമില്ലാതെ നടത്തണോയെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. ഐപിഎല്‍ ഫ്രാഞ്ചൈസികളും ഭരണസമിതി യോഗത്തില്‍ പങ്കുചേരുമെന്നാണ് വിവരം.

റോഡ് സേഫ്റ്റി പരമ്പരയും മാറ്റി

ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് റദ്ദു ചെയ്തതാണ് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന പ്രധാന സംഭവം. സച്ചിനും ലാറയും മുത്തയ്യ മുരളീധരനുമെല്ലാം കളിക്കുന്ന ട്വന്റി-20 പരമ്പര ജനപ്രീതി കയ്യടക്കവെയാണ് പുതിയ തീരുമാനം. കൊറോണ ഭീതി കാരണം ഏഷ്യാ ഇലവനും ലോക ഇലവനും തമ്മിലെ ട്വന്റി-20 പരമ്പര ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മാറ്റി.

ഫുട്‌ബോള്‍

ഫുട്‌ബോള്‍

കൊറോണ വിനാശം വിതയ്ക്കുന്ന ഇറ്റലിയില്‍ സീരി എ മത്സരങ്ങള്‍ ഏപ്രില്‍ മൂന്നു വരെ റദ്ദു ചെയ്തിരിക്കുകയാണ്. യുവന്റസ് പ്രതിരോധതാരം ദാനിയേല്‍ റുഗാനിക്ക് ബുധനാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്ത രണ്ടാഴ്ച്ച ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് ലാ ലിഗ, ലീഗ് വണ്‍ മത്സരങ്ങള്‍ നടക്കുക. ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ചത് ഇംഗ്ലീഷ് ഫുട്‌ബോളിനെയും പിടിച്ചുലച്ചു.

Most Read: യോ യോ ടെസ്റ്റ്- മുന്‍ തലമുറയില്‍ നടത്തിയാല്‍ ആരൊക്കെ നേടും? മൂന്നു പേര്‍ ഇവരെന്നു ഇര്‍ഫാന്‍

നിരീക്ഷണത്തിൽ

നിലവില്‍ ആഴ്‌സണല്‍ ടീമംഗങ്ങളെല്ലാം 14 ദിവസത്തേക്ക് സൂക്ഷമ നിരീക്ഷണത്തിലാണ്. ബുധനാഴ്ച്ച മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മിലെ പ്രീമിയര്‍ ലീഗ് മത്സരം ഉപേക്ഷിച്ചിരുന്നു. ജര്‍മ്മന്‍ ബുന്ദസ്‌ലീഗ, യുവേഫ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളും അടഞ്ഞ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. പിഎസ്ജിയും ബോറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ കാണികളില്ലായിരുന്നു.

മറ്റു മത്സരങ്ങൾ

കൊറോണ ഭീതി മുന്‍നിര്‍ത്തി ബാര്‍സലോണ – നപ്പോളി, ബയേണ്‍ മ്യൂനിക്ക് – ചെല്‍സി, യുവന്റസ് – ലയോണ്‍ മത്സരങ്ങളും അടഞ്ഞ സ്‌റ്റേഡിയത്തിലാണ് സംഘടിപ്പിക്കുക. കൊറോണ വൈറസ് വ്യാപനം മുന്‍നിര്‍ത്തി ജാപ്പനീസ് ലീഗായ ജെ-ലീഗ് മാര്‍ച്ച് അവസാന വാരത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. എല്ലാ ആഭ്യന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും ചൈന റദ്ദു ചെയ്തിട്ടുണ്ട്.

ടെന്നീസും ബാസ്‌കറ്റ്‌ബോളും

ടെന്നീസും ബാസ്‌കറ്റ്‌ബോളും

എടിപി, ഡബ്ല്യുടിഎ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റുകളാണ് ടെന്നീസ് ലോകത്തിന് കൊറോണ വൈറസ് ഭീതി കാരണം നഷ്ടമായിരിക്കുന്നത്. ബുഡാപെസ്റ്റില്‍ നിശ്ചയിച്ചിരുന്ന ഫെഡറേഷന്‍ കപ്പ് ഫൈനല്‍സിന്റെ ഉദ്ഘാടന മത്സരവും നീട്ടിവെച്ചിട്ടുണ്ട്. ബാസ്‌കറ്റ്‌ബോള്‍ ലോകത്തും ചിത്രം വ്യത്യസ്തമല്ല. ഉത്താ ജാസ് ടീമംഗത്തിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ സീസണ്‍ ഒന്നടങ്കം എന്‍ബിഎ റദ്ദു ചെയ്തു.

Most Read: ഐപിഎല്ലിന്റെ ഈ സീസണിലെ വിശ്വസ്തര്‍ ആരൊക്കെ? പ്രവചനങ്ങള്‍ ഇങ്ങനെ

ടോക്യോ ഒളിമ്പിക്‌സ്

ടോക്യോ ഒളിമ്പിക്‌സ്

കൊറോണ ഭീതി പിടിമുറുക്കുമ്പോഴും ഒളിമ്പിക്‌സ് നടത്തണമെന്ന ദൃഢനിശ്ചയത്തിലാണ് ജപ്പാന്‍. നിശ്ചയിച്ച പ്രകാരം 2020 ഒളിമ്പിക്‌സ് ടോക്യോയില്‍ നടക്കുമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വെള്ളിയാഴ്ച്ച വ്യക്തമാക്കി. നേരത്തെ, ഒളിമ്പിക്‌സ് ഒരു വര്‍ഷം വൈകി നടക്കാനാണ് സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചിരുന്നു.

എന്തായാലും ട്രംപിന്റെ പ്രസ്താവന ലോകം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിഷയത്തില്‍ ജപ്പാന്റെ പ്രതികരണം. ലോകമെങ്ങും പടര്‍ന്നു പിടിക്കുന്ന കൊവിഡ്-19 ഭീഷണിയെ കുറിച്ച് ട്രംപും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. 50 മിനിറ്റു നീണ്ട ചര്‍ച്ചയില്‍ ഒളിമ്പിക്‌സ് നടത്തുന്ന കാര്യം ചര്‍ച്ച ചെയ്‌തോയെന്നത് വ്യക്തമല്ല.

മോട്ടോര്‍സ്‌പോര്‍ട്‌സ്

മോട്ടോര്‍സ്‌പോര്‍ട്‌സ്

കാഴ്ച്ചക്കാരില്ലാതെയാകും ബഹ്‌റിന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഈ വര്‍ഷം നടക്കുക. മാര്‍ച്ച് 20 മുതല്‍ 22 വരെയാണിത്. ഏപ്രില്‍ 19 -ന് ഷാങ്ഹായില്‍ നടക്കേണ്ടിയരുന്ന ചൈനീസ് ഗ്രാന്‍ഡ് പ്രിക്‌സ് മാറ്റിവെച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളിങ് വിഭാഗത്തില്‍ ഖത്തര്‍ മോട്ടോ ജിപിയും തായ്‌ലാന്‍ഡ് മോട്ടോ ജിപിയും നീട്ടിവെച്ചിട്ടുണ്ട്. ഏപ്രില്‍ നാലിന് ആരംഭിക്കുന്ന റോം ഇ-പ്രിക്‌സ് അനിശ്ചിതകാലത്തേക്ക് ഫോര്‍മുല ഇ മാറ്റി.

Story first published: Monday, March 16, 2020, 15:46 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X