Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോ യോ ടെസ്റ്റ്- മുന്‍ തലമുറയില്‍ നടത്തിയാല്‍ ആരൊക്കെ നേടും? മൂന്നു പേര്‍ ഇവരെന്നു ഇര്‍ഫാന്‍

irfan

മുംബൈ: ഫിറ്റ്‌നസിന്റെ പ്രാധാന്യം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മറ്റേതൊരു കായിക ഇനം പോലെ തന്നെ ക്രിക്കറ്റിലും താരങ്ങള്‍ മുന്‍ തലമുറയേക്കാള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ മുന്‍ തലമുറയിലെ കളിക്കാര്‍ തീരെ മോശമായിരുന്നുവെന്ന് കരുതരുത്.

പഴയ തലമുറയിലും മികച്ച ഫിറ്റ്‌നസുള്ള ക്രിക്കറ്റര്‍മാര്‍ ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. മുന്‍ താരങ്ങള്‍ ഇപ്പോള്‍ യോ യോ ടെസ്റ്റിനു വിധേയരായാല്‍ ആരൊക്കെയാവും ആദ്യ മൂന്നിലെത്തുകയെന്നു പ്രവചിക്കുകയാണ് ഇര്‍ഫാന്‍.

ഇവരാവും 3 പേര്‍

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ തലമുറയില്‍ അനായാസം യോ യോ ടെസ്റ്റ് പരീക്ഷ പാസാവാന്‍ ശേഷിയുള്ളവരെ ഇര്‍ഫാന്‍ തിരഞ്ഞെടുത്തത്. ഇതിഹാസ ബാറ്റ്‌സ്മാനും മുന്‍ ഓപ്പണറുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ സൂപ്പര്‍ ഫീല്‍ഡറും മധ്യനിര ബാറ്റ്‌സ്മാനുമായ മുഹമ്മദ് കൈഫ് എന്നിവര്‍ക്കൊപ്പം തന്റെ പേരുമാണ് ഇര്‍ഫാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

സച്ചിന്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിച്ചിരുന്നു

സച്ചിനെ ഫിറ്റ്‌നസ് ഫ്രീക്കെന്നാണ് ഇര്‍ഫാന്‍ വിശേഷിപ്പിച്ചത്. സ്വന്തം ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കാന്‍ കഠിനമായി പരിശീലനം നടത്തിയിട്ടുള്ള താരമായിരുന്നു അദ്ദേഹം.
കൈഫും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മിടുക്കനായിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെ ഓട്ടത്തില്‍ കേമനായിരുന്നു കൈഫ്. കൂടാതെ ഫീല്‍ഡിങിലും മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചിരുന്നതെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

2000ത്തിന്റെ തുടക്കം

2000ത്തിന്റെ തുടക്ക മുതലാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധന ആരംഭിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ 20 കിമി ഓട്ടം പൂര്‍ത്തിയാക്കുകയെന്ന അളവുകോലായിരുന്നു അന്നു ഫിറ്റ്‌നസ് പരിശോധനയ്ക്കായി നടത്തിയിരുന്നത്. എന്നാല്‍ അന്നു അത് നിര്‍ബന്ധമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ബിസിസിഐയുടെ യോ യോ ടെസ്റ്റ് കടമ്പ കടന്നാല്‍ മാത്രമേ താരങ്ങളെ ടീമിലക്കു പരിഗണിക്കൂ.

തുടക്കമിട്ടത് കുംബ്ലെ

തുടക്കമിട്ടത് കുംബ്ലെ

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കവെയാണ് കളിക്കാര്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്നു ബിസിസിഐയോട് ആവശ്യപ്പെടുന്നത്. യോ യോ ടെസ്റ്റില്‍ ജയിക്കാന്‍ ബിസിസിഐ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ മാര്‍ക്ക് 16.1 ആയിരുന്നു.
നിലവില്‍ ടീം ഇന്ത്യയിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരം നായകന്‍ വിരാട് കോലിയാണ്. 19 വരെ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Story first published: Friday, March 13, 2020, 12:56 [IST]
Other articles published on Mar 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+