Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന്റെ ഈ സീസണിലെ വിശ്വസ്തര്‍ ആരൊക്കെ? പ്രവചനങ്ങള്‍ ഇങ്ങനെ

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഈ മാസം 29ന് തുടക്കമാവാന്‍ പോവുകയാണ്. കൊറോണ വൈറസ് മത്സരത്തിന്റെ നടത്തിപ്പില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെങ്കിലും നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നിശ്ചയിച്ച ദിവസം തന്നെ ടൂര്‍ണമെന്റ് ആരംഭിക്കാനാണ് സാധ്യത. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. കൊറോണ മൂലം ഇത്തവണ അടച്ചിട്ട വേദിയില്‍ മത്സരം നടത്താനാണ് സാധ്യത. ഇത് ഐപിഎല്ലിന്റെ ആവേശത്തെ ബാധിക്കുമെന്നുറപ്പ്.

ഈ വര്‍ഷം അവസാനം ടി20 ലോകകപ്പ് നടക്കാനിരിക്കെ താരങ്ങള്‍ക്കെല്ലാം വളരെ പ്രധാനപ്പെട്ടൊരു ഐപിഎല്‍ കൂടിയാണിത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വിലക്കുള്ളതിനാല്‍ ഏപ്രില്‍ 15ന് ശേഷം മാത്രമെ വിദേശ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയുള്ളു.ടീമുകളെല്ലാം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഈ സീസണിലെ പോരാട്ടം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ. ഐപിഎല്ലിന്റെ ഈ സീസണിലെ വിശ്വസ്തരായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

കിങ്്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത് .2018, 19 സീസണുകളില്‍ ഐപിഎല്ലിലും രാഹുല്‍ ശോഭിച്ചിരുന്നു. 2018ന് ശേഷം ടി20 ഫോര്‍മാറ്റില്‍ 49.38 ശരാശരിയില്‍ 2568 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.

147.16 സ്‌ട്രൈക്കറേറ്റിലാണ് രാഹുലിന്റെ പ്രകടനം. 2018 സീസണിലെ ഐപിഎല്ലില്‍ 659 റണ്‍സ് വാരിക്കൂട്ടിയ രാഹുല്‍ കഴിഞ്ഞ സീസണില്‍ 593 റണ്‍സും നേടി. ഇന്ത്യന്‍ ടീമിനൊപ്പവും തിളങ്ങുന്ന രാഹുല്‍ ഇത്തവണത്തെ ഐപിഎല്ലിലെ വിശ്വസ്തന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ്. അവസാന രണ്ട് സീസണിലെ മാസ്മരിക പ്രകടനം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കിങ്്‌സ് ഇലവന്‍ പഞ്ചാബിന്റെ മാനേജ്‌മെന്റ്.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വജ്രായുധമാണ് ഈ അഫ്ഗാന്‍ താരം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള റാഷിദിന്റെ സമീപകാല പ്രകടനം ആരെയും മോഹിപ്പിക്കുന്നതാണ്. 2019 ജനുവരിക്ക് ശേഷമുള്ള ടി20 കണക്കെടുത്താല്‍ 77 വിക്കറ്റാണ് താരം അക്കൗണ്ടിലാക്കിയത്. ലോക ക്രിക്കറ്റിലെ ടി20 കണക്കെടുത്താല്‍ മൂന്നാമത്തെ മികച്ച പ്രകടനമാണിത്. വിക്കറ്റ് വീഴ്ത്താനുള്ള കഴിവാണ് അഫ്ഗാന്‍ സ്പിന്നറെ ടീമുകളുടെ പ്രിയപ്പെട്ടവനാക്കുന്നത്. സണ്‍റൈസേഴ്‌സ് നിരയിലെ സജീവ സാന്നിധ്യമാണ് അഫ്ഗാന്‍ ടി20 ക്യാപ്റ്റനായ റാഷിദ്

ഫ്രാഞ്ചൈസുകളുടെ വജ്രായുധങ്ങള്‍; ടീമിലെ ഒറ്റയാന്‍മാര്‍, ഇവരാണ് അവര്‍

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

വിലക്കിന് ശേഷം തിരിച്ചെത്തിയ വാര്‍ണര്‍ തന്റെ പഴയ പ്രതാപം വളരെ വേഗം തിരിച്ചുപിടിച്ചു. സണ്‍റൈസേഴ്‌സ് നായകനായി തിരിച്ചെത്തിയ വാര്‍ണറില്‍ നിന്ന് എപ്പോഴും ശരാശരി പ്രകടനം പ്രതീക്ഷിക്കാം. ഇതുവരെയുള്ള സീസണുകളിലെല്ലാം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ വാര്‍ണര്‍ക്കായിട്ടുണ്ട്. 2014ന് ശേഷം മൂന്ന് വട്ടം ഓറഞ്ച് ക്യാപ്പ് വാര്‍ണര്‍ നേടിയിട്ടുണ്ട് (2015, 2017, 2019). ഐപിഎല്ലില്‍ 55.44 ശരാശരിയില്‍ 3271 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ഫുട്‌ബോള്‍ ലോകത്തിന് ആശങ്ക

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ട്. പേസ് ബൗളിങ്ങിനൊപ്പം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ളവന്‍. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഹര്‍ദിക് ഡിവൈപാട്ടില്‍ ടൂര്‍ണമെന്റില്‍ രണ്ട് വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തവണയും ഗംഭീര പ്രകടനം ഹര്‍ദിക്കില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു

കൊറോണ: റയല്‍ മാഡ്രിഡ് താരങ്ങള്‍ നീരീക്ഷണത്തില്‍, ലാ ലിഗ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയയുടെ തീപാറും പേസര്‍ ഇത്തവണത്തെ ലേലത്തിലെ സൂപ്പര്‍ ഹീറോയാണ്. 15.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ അത്ര വലിയ റെക്കോഡുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഓസീസ് ടീമിനൊപ്പമുള്ള സമീപകാല പ്രകടനം കൊല്‍ക്കത്തയുടെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഈ വിശ്വാസം കാക്കാന്‍ കമ്മിന്‍സിന് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.

Story first published: Friday, March 13, 2020, 12:07 [IST]
Other articles published on Mar 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+