Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ഫുട്‌ബോള്‍ ലോകത്തിന് ആശങ്ക

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച്ച വൈകിയാണ് ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം ക്ലബ് പുറത്തുവിട്ടത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ തുടര്‍ മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായി. നിലവില്‍ ടീം ഒന്നടങ്കം നിരീക്ഷണത്തിലാണ്.

ഡിബാലക്കും ആഴ്‌സണല്‍ കോച്ചിനും കൊറോണ | Oneindia Malayalam
ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ഫുട്‌ബോള്‍ ലോകത്തിന് ആശങ്ക

കൊറോണ ഭീതി മുന്‍നിര്‍ത്തി സീസണില്‍ ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ആഴ്‌സണല്‍ ബുധനാഴ്ച്ച അറിയിച്ചു. ശനിയാഴ്ച്ച അമെക്‌സ് സ്റ്റേഡിയത്തില്‍ ബ്രൈറ്റണുമായാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. എഫ്എ കപ്പ് ക്വാര്‍ട്ടറില്‍ ഷെഫീല്‍ഡ് യുണൈറ്റഡുമായും ആഴ്‌സണലിന് മത്സരമുണ്ട്. പുതിയ സാഹചര്യത്തില്‍ ഈ രണ്ടു മത്സരങ്ങളും മാറ്റിവെക്കും. ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം ടീം അംഗങ്ങള്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരം മുന്‍നിര്‍ത്തി ചൊവാഴ്ച്ച ടീമിന് പൂര്‍ണ പരിശീലന സെഷന്‍ ആര്‍ട്ടെറ്റ നടത്തിയിരുന്നു. ബുധനാഴ്ച്ച സിറ്റിയുമായി കളിക്കാനിരിക്കെയാണ് ആര്‍ട്ടെറ്റയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആഴ്‌സണല്‍ - മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ഉപേക്ഷിച്ചു.

ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ഫുട്‌ബോള്‍ ലോകത്തിന് ആശങ്ക

നേരത്തെ, യുറോപ്പ ലീഗില്‍ ഒളിമ്പിയാക്കോസുമായി ആഴ്‌സണല്‍ ഏറ്റുമുട്ടിയ സമയത്ത് കൊറോണ ബാധിതനായ ക്ലബ് ഉടമ ഇവാഞ്ചലോസ് മാരിനാക്കിസുമായി ഗണ്ണേഴ്‌സ് താരങ്ങള്‍ ഇടപെട്ടിരുന്നു. ഫെബ്രുവരി 27 -നാണ് ഈ സംഭവം. ഇതിനെ തുടര്‍ന്നും ആഴ്‌സണല്‍ താരങ്ങളില്‍ ചിലര്‍ക്ക് ഐസോലേഷന്‍ വിഭാഗത്തിലേക്ക് മാറേണ്ടി വന്നു. ഈ താരങ്ങളുടെ നിരീക്ഷണ കാലാവധി വ്യാഴാഴ്ച്ച തീരാനിരിക്കെയാണ് പരിശീലകന്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തില്‍ ടീമംഗങ്ങള്‍ മുഴുവന്‍ മാര്‍ച്ച് 24 വരെ നിരീക്ഷണത്തില്‍ തുടരും.

14 ദിവസം താരങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് പിന്നാലെ ഏപ്രില്‍ നാലിനാണ് ആഴ്‌സണലിന്റെ അടുത്ത ഹോം മത്സരം. മത്സരക്രമം പ്രകാരം നോര്‍വിച്ചുമായുള്ള ഏറ്റുമുട്ടലിന് ശേഷം വോള്‍വര്‍ഹാംപ്ടണുമായും ആഴ്‌സണലിന്് മത്സരമുണ്ട്. താരങ്ങള്‍ പരിശീലനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഈ രണ്ടു മത്സരങ്ങളും മാറ്റിവെയ്ക്കുമെന്നാണ് പ്രതീക്ഷ.

ഇറ്റാലിയന്‍ സീരീ എ ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡൊയ്‌ക്കൊപ്പം കളിക്കുന്ന യുവന്റസ് പ്രതിരോധതാരം ഡാനിയേല റുഗാനിക്കും ബുധനാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഏപ്രില്‍ മൂന്നുവരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും റദ്ദു ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സീരി എ സീസണ്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് ഇറ്റലിയിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സീസണ്‍ നിര്‍ത്തുകയാണെങ്കില്‍ ചാമ്പ്യന്‍ പട്ടം ഒഴിവാക്കുന്നതിനെ കുറിച്ച് സംഘാടകര്‍ ചിന്തിക്കും. അല്ലെങ്കില്‍ നിലവിലെ പോയിന്റ് നില വെച്ച് കിരീടം നല്‍കാനായിരിക്കും സാധ്യത.

Story first published: Monday, March 16, 2020, 15:48 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+