For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: റയല്‍ മാഡ്രിഡ് താരങ്ങള്‍ നീരീക്ഷണത്തില്‍, ലാ ലിഗ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മാഡ്രിഡ്: ലോകരാജ്യങ്ങളെ മുഴുവന്‍ ആശങ്കയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് കായിക മേഘലയേയും കാര്യമായി ബാധിച്ചിരിക്കുന്നു. ഇറ്റലിയില്‍ കൊറോണ വ്യാപകമായതിനെത്തുടര്‍ന്ന് ഏപ്രില്‍ മൂന്നുവരെ കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ സ്പാനിഷ് ലീഗും നിര്‍ത്തിവെക്കാന്‍ തീരുമാനമായിരിക്കുകയാണ്. നിലവില്‍ രണ്ടാഴ്ചയെങ്കിലും മത്സരങ്ങള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ താരത്തിന് കൊറോണ ബാധ സ്ഥീരീകരിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം. കഴിഞ്ഞ ദിവസം റയല്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ബാസ്‌ക്കറ്റ് ബോള്‍ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. ഇതാണ് ആശങ്കയ്ക്കിടയ്ക്കായിരിക്കുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍ താരത്തിന് കൊറോണ സ്ഥീരികരിച്ചതിനാല്‍ത്തന്നെ അടുത്ത് ഇടപഴകിയ റയല്‍ ഫുട്‌ബോള്‍ താരങ്ങളിലേക്കും രോഗം പടരാനുള്ള സാധ്യത ഏറെയാണ്. ഇത് മുന്നില്‍ക്കണ്ടാ തല്‍ക്കാലത്തേക്ക് ലാലിഗ നിര്‍ത്തിയത്. റയല്‍ താരങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതായാണ് വിവരം. ഇവര്‍ക്ക് ആവശ്യമായ സുരക്ഷ സഞ്ജമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നുമാണ് റയല്‍ മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് മത്സരവും നീട്ടിവെച്ചേക്കും. സൂപ്പര്‍ താരങ്ങളെല്ലാം കൊറോണ സ്ഥീരികരിച്ച ബാസ്‌ക്കറ്റ് ബോള്‍ താരത്തോട് ഇടപഴകിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സീരി എ ക്ലബ്ബ് യുവന്റസ് ഡിഫന്‍ഡര്‍ ഡാനിയല്‍ റുഗാനിക്ക് കൊറോണ സ്ഥീരീകരിച്ചതിനാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. യുവന്റസ് താരങ്ങളെല്ലാം റുഗാനിയുമായി അടുത്തിടപഴകിയവരാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ മറ്റ് താരങ്ങളിലേക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ക്ലബ്ബ് വ്യക്തമാക്കുന്നത്. റുഗാനിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും യുവന്റസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍ മിലാന്‍-യുവന്റസ് മത്സരത്തില്‍ റുഗാനിയും പങ്കെടുത്തിരുന്നു. കരുത്തരുടെ പോരാട്ടത്തില്‍ വിജയിച്ച യുവന്റസ് നടത്തിയ വിജയാഘോഷത്തില്‍ റുഗാനിയും പങ്കെടുത്തിരുന്നു. അതിനാല്‍ത്തന്നെ മറ്റ് താരങ്ങളിലേക്ക് രോഗം ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്.

messiandrealmadrid

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഇതോടെ കൊറോണ ഭീതിയിലായി. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ലിവര്‍പൂള്‍-ആഴ്‌സണല്‍ മത്സരം മാറ്റിവെച്ചുവെങ്കിലും ടൂര്‍ണമെന്റിന് ഇടവേള നല്‍കുന്നതായി ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. നിലവിലെ സാഹചര്യം പരിഗണിച്ച് പ്രീമിയര്‍ ലീഗിനും ഇടവേള നല്‍കിയേക്കും. എന്‍ബിഎ മത്സരങ്ങള്‍ക്കും ഇതിനോടകം അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടവും തുടങ്ങാന്‍ വൈകുമെന്നാണ് വിവരം. സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍ അടക്കമുള്ളവര്‍ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. രോഗം ഇനിയും വ്യാപിക്കുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നുമാണ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കുന്നത്.

Story first published: Monday, March 16, 2020, 15:48 [IST]
Other articles published on Mar 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+