Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാഞ്ചൈസുകളുടെ വജ്രായുധങ്ങള്‍; ടീമിലെ ഒറ്റയാന്‍മാര്‍, ഇവരാണ് അവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മാര്‍ച്ച് 29ന് ആരംഭം കുറിക്കാനിരിക്കുകയാണ്. കൊറോണ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നിശ്ചയിച്ച തീയ്യതി തന്നെ മത്സരം തുടങ്ങുമെന്നാണ് വിവരം. എട്ട് ഫ്രാഞ്ചൈസുകള്‍ അരയും തലയും മുറുക്കി പോരാട്ടത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. പഴ താരങ്ങള്‍ക്കും ദേശീയ ടീമിലേക്കുള്ള വാതിലാണ് ഐപിഎല്‍. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ഇത്തവണത്തെ ഐപിഎല്‍. എട്ട് ഫ്രാഞ്ചൈസികളും ശക്തമായ ടീമുമായാണ് ഇത്തവണ മാറ്റുരയ്ക്കാനെത്തുന്നത്. എല്ലാ ടീമിന്റെയും തുറുപ്പ്ചീട്ട് ഓള്‍റൗണ്ടര്‍മാര്‍. എതിരാളികളുടെ പേടി സ്വപ്‌നമായി എട്ട് ഫ്രാഞ്ചൈസികളിലെയും പ്രധാന ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.


ആന്‍ഡ്രേ റസല്‍

ആന്‍ഡ്രേ റസല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വജ്രായുധമാണ് ആന്‍ഡ്രേ റസലെന്ന കരീബിയന്‍ കരുത്ത്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്ന് പലവട്ടം തെളിയിച്ച താരമാണ് റസല്‍.പന്തുകൊണ്ടും ടീമിന് ഏറെ സഹായിയാണ് റസല്‍. അവസാന സീസണില്‍ 56.66 ശരാശരിയില്‍ 510 റണ്‍സാണ് റസല്‍ നേടിയത്. 14 മത്സരത്തില്‍ നിന്ന് 18 വിക്കറ്റും റസല്‍ അക്കൗണ്ടിലാക്കി.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ഓള്‍റൗണ്ടര്‍മാരിലെ തുറുപ്പുചീട്ട്. പേസ് ബൗളിങ്ങിനൊപ്പം വെടിക്കെട്ട് ബാറ്റിങ്ങുമാണ് താരത്തിന്റെ സവിശേഷത. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 44.06 ശരാശരിയില്‍ 402 റണ്‍സും 14 വിക്കറ്റുമാണ് 26കാരനായ താരം സ്വന്തമാക്കിയത്. 191.42 ആയിരുന്നു കഴിഞ്ഞ സീസണിലെ ഹര്‍ദിക്കിന്റെ സ്‌ട്രൈക്കറേറ്റ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഡ്വെയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയവര്‍ ടീമിലുണ്ടെങ്കിലും ധോണിയുടെ വിശ്വസ്തന്‍ ജഡേജയാണ്. സ്പിന്‍ ബൗളിങ്ങിനൊപ്പം മധ്യനിരയില്‍ ബാറ്റുകൊണ്ടും തിളങ്ങുന്ന ജഡേജ ഫീല്‍ഡിങിലും എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇത്തവണ ടീമിലെത്തിച്ച ക്രിസ് മോറിസാണ് ടീമിന്റെ ഈ സീസണിലെ തുറപ്പുചീട്ട്. വാലറ്റത്ത് രക്ഷകനാകാന്‍ തനിക്ക് സാധിക്കുമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ള മോറിസ് അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് കളിച്ചത്. 157.62 ആണ് മോറിസിന്റെ ഐപിഎല്ലിലെ പ്രഹരശേഷി. അവസാന സീസണില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 13 വിക്കറ്റ് നേടിയിരുന്നു.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

രാജസ്ഥാന്റെ ഒറ്റയാന്‍. ഇംഗ്ലണ്ടിനെ ഏകദിനെ ലോകകപ്പിലേക്ക് നയിച്ച സ്റ്റോക്‌സിന്റെ കളി മികവിനെക്കുറിച്ച് ആര്‍ക്കും സംശയം ഇല്ല. ബാറ്റുകൊണ്ടും പന്തുംകൊണ്ടും എതിരാളികള്‍ക്ക് പേടിസ്വപ്‌നം. അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 123 റണ്‍സും ആറ് വിക്കറ്റും മാത്രമാണ് താരം നേടിയത്. എന്നാല്‍ ഈ സീസണില്‍ സ്റ്റോക്‌സ് ഗംഭീരമായ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കൊറോണ: റയല്‍ മാഡ്രിഡ് താരങ്ങള്‍ നീരീക്ഷണത്തില്‍, ലാ ലിഗ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അക്‌സര്‍ പട്ടേല്‍

അക്‌സര്‍ പട്ടേല്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിശ്വസ്തനായ ഓള്‍റൗണ്ടറാണ് അക്‌സര്‍. കിങ്‌സ് ഇലവന്‍ പഞ്ചാബ് വിട്ട് ഡല്‍ഹിയിലെത്തിയ അക്‌സറിന്റെ അവസാന സീസണ്‍അത്ര മികച്ചതായിരുന്നില്ല എങ്കിലും തന്റെ പ്രതിഭ നേരത്തെ തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. നിര്‍ണ്ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ട് ശോഭിക്കാന്‍ കഴിയുന്ന അക്‌സര്‍ ഇത്തവണ പ്രതീക്ഷയിലാണ്. കുല്‍ദീപ്-ചാഹല്‍, ജഡേജ എന്നീ സ്പിന്നര്‍മാര്‍ മികവ് കാട്ടിയതോടെയാണ് അക്‌സര്‍ ഇന്ത്യന്‍ ടീമിന് വെളിയിലായത്.

ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടെറ്റയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ഫുട്‌ബോള്‍ ലോകത്തിന് ആശങ്ക

കെ ഗൗതം

കെ ഗൗതം

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇത്തവണ പ്രതീക്ഷയോടെ കാണുന്ന ഓള്‍റൗണ്ടറാണ് കെ ഗൗതം. സ്പിന്‍ ബൗളിങ് മികവിനൊപ്പം വമ്പന്‍ ഷോട്ട് പായിക്കാനുള്ള കഴിവാണ് ഗൗതമിനുള്ളത്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് ഗൗതം കളിച്ചത്. 2018ലെ തകര്‍പ്പന്‍ പ്രകടനം കഴിഞ്ഞ സീസണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജസ്ഥാന്‍ ഒഴിവാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഗൗതം ഇത്തവണയെത്തുന്നത്

ഐഎസ്എല്ലിനും കൊറോണ ഭീഷണി... കലാശപ്പോരിന് ആര്‍പ്പുവിളികളുയരില്ല, ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

മുഹമ്മദ് നബി

മുഹമ്മദ് നബി

സണ്‍റൈസേഴ്‌സ് ഹൈദരാബദിന്റെ ശക്തനായ ഓള്‍റൗണ്ടര്‍. റാഷിദ് ഖാനെക്കാളും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഒരുപടി മുന്നിലാണ് അഫ്ഗാന്‍ താരമായ മുഹമ്മദ് നബി. സ്പിന്‍ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും അസാമാന്യ കഴിവാണ് താരത്തിന്. വെടിക്കെട്ട് ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്ന താരം ഇതിനോടകം തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. ഇത്തവണയും നബിയുടെ പ്രകടനം ഹൈദരാബാദിന് നിര്‍ണ്ണായകമാവും.

Story first published: Friday, March 13, 2020, 10:20 [IST]
Other articles published on Mar 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+