Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലിനും കൊറോണ ഭീഷണി... കലാശപ്പോരിന് ആര്‍പ്പുവിളികളുയരില്ല, ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

ഫറ്റോര്‍ഡ: കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലേക്കു മാറുന്നു. ഐഎസ്എല്ലില്‍ എടിക്കെയും ചെന്നൈയ്ന്‍ എഫ്‌സിയും തമ്മിലുള്ള കലാശപ്പോരാണ് ഏറ്റവും ഒടുവിലായി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ശനിയാഴ്ച ഗോവയിലെ ഫറ്റോര്‍ഡയിലുള്ള ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് ഐഎസ്എല്‍ ഫൈനലിനു വേദിയാവുന്നത്.

ISL Final To Be Played Behind Closed Doors | Oneindia Malayalam
isl

കൊറോണ വൈറസ് കൂടുതല്‍ പേരിലെത്തുന്നത് വ്യാപിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തിലേക്കു മാറ്റിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വഴിയും ഹോട്‌സ്റ്റാര്‍ ആപ്പ് വഴിയും ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഇനി ഫൈനല്‍ ആസ്വദിക്കാം. എടിക്കെ- ചെന്നൈ ഫൈനല്‍ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനകം ഏറെ വിറ്റഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെല്ലാം ടിക്കറ്റിന്റെ തുക തിരികെ നല്‍കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് അറിയിച്ചു.

ഇത്തവണ സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തിയാണ് എടിക്കെ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ഇരുപാദങ്ങളിലുമായി 3-2നായിരുന്നു എടിക്കെയുടെ വിജയം. ആദ്യ പാദ സെമിയില്‍ ബെംഗളുരു 1-0ന്റെ ജയം നേടിയിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവാണ് എടിക്കെ നടത്തിയത്. ബെംഗളൂരുവിനെ 3-1ന് തകര്‍ത്ത് അവര്‍ ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

അതേസമയം, മറ്റൊരു സെമിയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ലീഗ് ജേതാക്കളായ എഫ്‌സിയെ വീഴ്ത്തിയാണ് ചെന്നൈ ഫൈനലിലെത്തിയത്. ആദ്യപാദത്തില്‍ ചെന്നൈ 4-1ന്റെ ജയം നേടിയപ്പോള്‍ രണ്ടാം പാദത്തില്‍ ഗോവ തിരിച്ചടിച്ചു 4-2നായിരുന്നു ഗോവയുടെ വിജയം. എന്നാല്‍ ഇരുപാദങ്ങളിലുമായി 6-5ന്റെ ത്രസിപ്പിക്കുന്ന വിജയത്തോടെ ചെന്നൈ ഫൈനിലെത്തുകയായിരുന്നു.

Story first published: Monday, March 16, 2020, 15:51 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+