കോമണ്‍വെല്‍ത്തില്‍ അച്ഛനില്ലാതെ ഇറങ്ങില്ലെന്ന് സൈനയുടെ ഭീഷണി; ഒടുവില്‍ സംഭവിച്ചത്

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ എത്തിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍താരം സൈന നേവാള്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെതിരെ രംഗത്തെത്തിയിരുന്നു. ഗെയിംസ് വില്ലേജില്‍ നിന്നും സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ്ങിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് സൈന പ്രതിഷേധിച്ചത്.

കോമണ്‍വെല്‍ത്തില്‍ ഒറ്റ മത്സരം ജയിച്ചാല്‍ മേരികോമിന് മെഡലുമായി മടങ്ങാം

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ സൈനയുടെ പിതാവിനെ ഒഫീഷ്യലുകളുടെ കൂട്ടത്തില്‍ പെടുത്തിയാണ് ഓസ്‌ട്രേലിയയിലെത്തിച്ചത്. എന്നാല്‍, ഗെയിംസ് വില്ലേജില്‍ നിന്നും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇതിന്റെ കാരണമറിയണമെന്ന് ആവശ്യപ്പെട്ട് സൈന ട്വിറ്ററിലൂടെ പ്രതികരിക്കുകയും ചെയ്തു.

saina

പിതാവിന്റെ എല്ലാ ചെലവുകളും താനാണ് വഹിക്കുന്നതെന്നാണ് സൈന ചൂണ്ടിക്കാട്ടുന്നത്. ഗെയിംസ് വില്ലേജില്‍ താമസിപ്പിച്ചില്ലെങ്കില്‍ താന്‍ കളത്തില്‍ ഇറങ്ങില്ലെന്ന് ഒളിമ്പ്ക്‌സ് അസോസിയേഷനോട് കര്‍ശനമായി പറഞ്ഞതോടെ അവര്‍ പിതാവിനെ താമസിപ്പിക്കാന്‍ തയ്യാറായി. പ്രത്യേകമായി ഉള്‍പ്പെടുത്തിയ ഒഫീഷ്യലിനെ ഗെയിംസ് വില്ലേജില്‍ താമസിപ്പിക്കാന്‍ കോമണ്‍വെല്‍ത്ത് അധികൃതര്‍ പ്രത്യേക ചാര്‍ജ് നല്‍കുന്നില്ലെന്നായിരുന്നു വിശദീകരണം. എന്തായാലും പിതാവിനെ ഗെയിംസ് വില്ലേജില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതോടെ സൈന പ്രതിഷേധത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്.

Story first published: Wednesday, April 4, 2018, 8:12 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍