വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിനയം തന്നെ, എല്ലാം സമ്മതിച്ച നെയ്മര്‍ വിവാദത്തില്‍!! സൂപ്പര്‍ താരം കൂടുതല്‍ കുരുക്കിലേക്ക്...

പുതിയ പരസ്യത്തിലാണ് നെയ്മര്‍ തെറ്റു പറ്റിയതായി സമ്മതിച്ചത്

സാവോപോളോ: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വീഴുകയാണ് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍. റഷ്യന്‍ ലോകകപ്പിലെ അമിതാഭിനയത്തിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്ന താരമാണ് നെയ്മര്‍. ചെറിയ ഫൗളുകള്‍ക്കു പോലും ഗ്രൗണ്ടില്‍ വീണുരുളുകയും റഫറിയോട് തര്‍ക്കികുകയും ചെയ്തതിന്റെ പേരില്‍ താരം പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

ലോകകപ്പില്‍ തന്റെ പെരുമാറ്റം കുറച്ച് ഓവറായിപ്പോയെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പരസ്യത്തില്‍ നെയ്മര്‍ സമ്മതിച്ചിരുന്നു. ഇതോടെ പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് അദ്ദേഹം. ലോകകപ്പിലെ വിമര്‍ശനങ്ങളുടെ ചൂടാറുംമുമ്പ് താന്‍ അറിഞ്ഞുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്നു നെയ്മര്‍ സമ്മതിച്ചത് വിമര്‍ശകര്‍ വീണ്ടും ആയുധമാക്കുകയാണ്.

നെയ്മര്‍ പറഞ്ഞത് ഇങ്ങനെ...

നെയ്മര്‍ പറഞ്ഞത് ഇങ്ങനെ...

താന്‍ കുറച്ച് ഓവറാക്കിയെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. ചില സമയങ്ങളില്‍ അങ്ങെ ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ കളിക്കളത്തില്‍ താന്‍ ഫൗള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നത് സത്യം തന്നെയാണെന്നായിരുന്നു ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരസ്യത്തില്‍ നെയ്മര്‍ പറഞ്ഞത്. നെയ്മറുടെ ഈ കുറ്റസമ്മതമാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്.

പുതിയ മനുഷ്യനാവും

പുതിയ മനുഷ്യനാവും

ലോകകപ്പിലെ പെരുമാറ്റത്തിന്റെ പേരില്‍ നിങ്ങളുടെയെല്ലാം വിമര്‍ശനങ്ങള്‍ അംഗീകരുക്കുന്നതായും പുതിയൊരു മനുഷ്യനായി തിരിച്ചുവരാനാണ് തന്റെ ശ്രമമെന്നും നെയ്മര്‍ പരസ്യത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയിലൂടെ വീണ്ടും കളിക്കളത്തിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന നെയ്മറെ ഈ കുറ്റസമ്മതം ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്.

നെയ്മര്‍ ചെയ്തത് ശരിയായില്ല

നെയ്മര്‍ ചെയ്തത് ശരിയായില്ല

പരസ്യത്തിലൂടെയുള്ള നെയ്മറുടെ വെളിപ്പെടുത്തല്‍ ശരിയായില്ലെന്നു സ്‌പോര്‍ട്‌സ് വാല്യൂവെന്ന പരസ്യ കമ്പനിയുടെ അമരക്കാരനായ അമീര്‍ സൊമോഗി ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിനുശേഷം നെയ്മറുടെ ചില അഭിമുഖങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അവയിലൊന്നും താന്‍ റഷ്യയില്‍ അഭിനയിക്കുകയായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടെലിവിഷന്‍ പരസ്യത്തിലൂടെ താരം കുറ്റസമ്മതം നടത്തിയത് ആ ബ്രാന്‍ഡിനും സ്‌പോണ്‍സര്‍മാര്‍ക്കുമെല്ലാം ഗുണം ചെയ്യും. എന്നാല്‍ ഒരു താരമെന്ന നിലയില്‍ നെയ്മര്‍ക്കു ഇതു ദോഷമാണ് ഉണ്ടാക്കുകയെന്ന് സൊമോഗി വിശദമാക്കി.

ഇതാദ്യമായല്ല നെയ്മര്‍ പരസ്യത്തില്‍ മനസ്സ്തുറക്കുന്നത്

ഇതാദ്യമായല്ല നെയ്മര്‍ പരസ്യത്തില്‍ മനസ്സ്തുറക്കുന്നത്

കളിക്കളത്തില്‍ തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിനെക്കുറിച്ചു ഇതാദ്യമായല്ല നെയ്മര്‍ പരസ്യത്തിലൂടെ പ്രതികരിക്കുന്നത്. നേരത്തേയും പ്രതിച്ഛായക്കു മങ്ങലേറ്റപ്പോള്‍ അദ്ദേഹം ഇത്തരത്തില്‍ പരസ്യത്തിലൂടെ തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്.
2011ല്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ നെയ്മര്‍ ഏറെ ക്രൂശിക്കപ്പെട്ടിരുന്നു. അന്ന് ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് നെയ്മര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- തെറ്റുകള്‍ വരുത്തുമ്പോള്‍ നിങ്ങള്‍ എന്നെ ശപിക്കും, ശ്രദ്ധിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ അലറിവിളിക്കും. ഞാനാരാണെന്ന് നിങ്ങള്‍ക്കറിയാം, സന്തോഷത്തോടെ പന്ത് കളിക്കുന്ന മറ്റൊരു കുട്ടി മാത്രം.

 നെയ്മര്‍ ഉപദേഷ്ടാവിനെ വയ്ക്കണം

നെയ്മര്‍ ഉപദേഷ്ടാവിനെ വയ്ക്കണം

നെയ്മര്‍ സ്വന്തം കരിയര്‍ ശ്രദ്ധിക്കണമെന്നാണ് ആഗോള ബ്രാന്‍ഡായ കൊക്കോ കോള ഗ്രൂപ്പിന്റെ മേധാവിയായ റിക്കാര്‍ഡോ ഫോര്‍ട്ട് ആവശ്യപ്പെട്ടത്. ഒരു മാഗസിനാണ് അദ്ദേഹത്തിന്റെ കത്ത് പ്രസിദ്ധീകരിച്ചത്. ഈ ലോകകപ്പ് കഴിഞ്ഞതോടെ നെയ്മറെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് കളിക്കിടെയുള്ള അദ്ദേഹത്തിന്റെ അഭിനയം തന്നെയായിരിക്കും. ഇത്തരമൊരു പ്രതിച്ഛായയുള്ള താരവുമൊത്ത് പ്രവര്‍ത്തിക്കാന്‍ ഒരു ബ്രാന്‍ഡിനും താല്‍പ്പര്യമുണ്ടാവില്ല. സ്വന്തം കരിയറിന് വഴികാട്ടാന്‍ നല്ലൊരു ഉപദേഷ്ടാവിനെ വയ്ക്കുകയാണ് നെയ്മര്‍ ഇനി ചെയ്യേണ്ടതെന്നും ഫോര്‍ട്ടിന്റെ കത്തില്‍ വിശദമാക്കുന്നു.

?rel=0&wmode=transparent" frameborder="0">

നെയ്‌റെ വെട്ടിലാക്കിയ പരസ്യം

നെയ്മറെ വെട്ടിലാക്കിയ പുതിയ പരസ്യം കാണാം

മെസ്സിയോടാ കളി... എതിര്‍ താരങ്ങള്‍ക്കു മാത്രമല്ല, നായക്കു പോലും രക്ഷയില്ല, വീഡിയോ വൈറല്‍ മെസ്സിയോടാ കളി... എതിര്‍ താരങ്ങള്‍ക്കു മാത്രമല്ല, നായക്കു പോലും രക്ഷയില്ല, വീഡിയോ വൈറല്‍

Story first published: Tuesday, July 31, 2018, 12:02 [IST]
Other articles published on Jul 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X