വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രസീലിന്റെ പുറത്താകല്‍ പായസം വിതരണം ചെയ്ത് ആഘോഷിച്ച് അര്‍ജന്റീന ഫാന്‍സ്

By Desk

മലപ്പുറം: ലോകകപ്പ് ഫുട്‌ബോളില്‍നിന്നും ബ്രസീല്‍ പുറത്തായതോടെ പായസം വിതരണം ചെയ്ത് ആഘോഷിക്കുകയാണ് കോഡൂര്‍ താണിക്കലിലെ അര്‍ജന്റീനഫാന്‍സുകാര്‍. അര്‍ജന്റീന നേരത്തെ പുറത്തുപോയപ്പോള്‍ പടക്കം പൊട്ടിച്ചും ട്രോളിയും ആഘോഷിച്ച ബ്രസീല്‍ ഫാന്‍സുകാര്‍ക്കുള്ള മറുപടിയാണ് അര്‍ജന്റീന ഫാന്‍സുകാരുടെ അങ്ങാടിയില്‍വെച്ചുള്ള പായസ വിതരണം.

ഇതിനുപുറമെ നിരവധി ട്രോളുകളാണു മഞ്ഞപ്പടക്കെതിരെ അര്‍ജന്റീന ഫാന്‍സുകാര്‍ പ്രചരിപ്പിച്ചത്.അയ്യയോ പോയേ...ബ്രസീല്‍ പോയെ...മഞ്ഞ ടീം മടങ്ങി...മഞ്ഞുപോലെ ഉരുകി മടങ്ങി. ?എന്ന വരികള്‍ നാട്ടില്‍ പാട്ടായി. നേരത്തെ ക്ലാസില്‍ കയറിയതുകൊണ്ടോ....ഒരു പിരിയിഡ് കൂടുതല്‍ ഇരുന്നതുകൊണ്ടോ കാര്യമില്ല. പരീക്ഷക്ക് തോറ്റാല്‍ തോറ്റത് തന്നെയാ മഞ്ഞകളെ. ബ്രസീലിന്റെ ഫ്‌ലക്‌സ് കോഴിക്കൂടില്‍വയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക! നെയ്മര്‍ ഉള്ളതുകൊണ്ട് മറിഞ്ഞ് വീഴും. ചോദിക്കാന്‍ പറ്റോ അറിയില്ല, ബല്‍ജിയം ഒരു ?ഗോള്‍ അല്ലേ അടിച്ചത്.

payasam

രണ്ട് ?ഗോള്‍ അടിച്ച ഞങ്ങള്‍ക്ക് സെമിയില്‍ കളിച്ച് കൂടേ. അങ്ങനെ ബ്രസീലും പരാജിതമുന്നണിയുടെ ഭാ?ഗമായി. വാട്‌സ്ആപില്‍ ബ്രസീല്‍ പരിഹാസ ട്രോളുകള്‍ തിമിര്‍ക്കുന്നു. ബല്‍ജിയത്തോട് തോറ്റ് ലോകകപ്പില്‍നിന്ന് പുറത്തായി കസാനിയിലെ മഞ്ഞപ്പടയുടെ കണ്ണീര്‍വീഴ്ച എതിര്‍ ഫാന്‍സുകള്‍ ആഘോഷമാക്കി. കട്ടത്തോല്‍വിയുടെ ദു:ഖത്തെ കണക്കിന് പരിഹസിച്ച് അര്‍ജന്റീന, ജര്‍മനി, പോര്‍ച്ചു?ഗല്‍ ആരാധകര്‍ നാടാകെയും സമൂഹമാധ്യമങ്ങളിലും ആറാടി. തോല്‍വി സമ്മതിച്ചു....പത്തില്‍ തോറ്റവര്‍ പ്ലസ്ടുവിന് തോറ്റവരെ കളിയാക്കണ്ട.....നിങ്ങള്‍ ട്രോളിക്കോ കുറെ കാത്തിരുന്ന് കിട്ടിയ ചാന്‍സല്ലേ, നിങ്ങള്‍ എല്ലാം തികഞ്ഞവരല്ലേ.. അത് ഓര്‍ക്കുമ്പോഴാ സമാധാനം തുടങ്ങി ബ്രസീല്‍ ഫാന്‍സ് മറുപടികളും പോസ്റ്റായി പ്രചരിക്കുന്നു.

കണ്ണീരിലെ ബ്രസീല്‍ മടക്കം ഒരു വശത്ത് ആഘോഷമാക്കുമ്പോള്‍ മറുവശത്ത് താങ്ങാനാവാത്ത ദു:ഖത്തിലാണ് ഫാന്‍സുകാര്‍. അടക്കിപ്പിടിച്ച സ്വപ്നങ്ങള്‍ പുലരിയില്‍ പൊലിഞ്ഞപ്പോള്‍ പലര്‍ക്കും താങ്ങാനായില്ല. എതിര്‍ക്കാനും തര്‍ക്കിക്കാനും ആവാതെ പലരും വിങ്ങി. ബ്രസീലിന്റെ തോല്‍വി അര്‍ജന്റീനന്‍ ആരാധകര്‍ ശനിയാഴ്ച ഉത്സവമാക്കി. രാത്രിയില്‍തന്നെ പകരത്തിന് പകരമായി ഫ്‌ലക്‌സുകള്‍ അഴിപ്പിച്ചു. കൊടികളും തോരണങ്ങളും മാറ്റി. മധുരം വിതരണംചെയ്തു. കട്ട ബ്രസീല്‍ ആരാധകര്‍ പരിഹാസം ഭയന്ന് മുഖം നല്‍കാതെ മുങ്ങി. പലര്‍ക്കും തോല്‍വി അം?ഗീകരിക്കാനാവുന്നില്ല. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകളാണ് ബ്രസീലിന്റെ വിധി നിര്‍ണയിച്ചത്.

മുന്നേറ്റ നിരയ്ക്കൊപ്പം ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്സിന്റെ മികച്ച പ്രകടനവും ബല്‍ജിയത്തിന് വിജയം സമ്മാനിച്ചു. പൗളീന്യോ, കുട്ടിന്യോ, വില്യന്‍ എന്നിവര്‍ക്ക് നിലവാരത്തിനൊത്ത് ഉയരാന്‍ സാധിക്കാത്തതും ദിവസം അനുകൂലമല്ലാത്തതും തോല്‍വിക്ക് കാരണമായി എന്നാണ് ബ്രസീല്‍ ആരാധകര്‍ പറയുന്നത്.

Story first published: Sunday, July 8, 2018, 13:00 [IST]
Other articles published on Jul 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X