വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാത്തിരിപ്പിന് വിരാമം, '83' ക്രിസ്മസിന് റിലീസ്, കപില്‍ ദേവായി രണ്‍വീര്‍ സിങ്, മലയാളത്തിലും കാണാം

മുംബൈ: 1983 ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത വര്‍ഷമാണ്. കപില്‍ ദേവിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യ കന്നി ലോകകപ്പ് കിരീടം നേടിയത് 1983ലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമായത് ഈ ലോകകപ്പ് കിരീടത്തോടെയാണെന്ന് പറയാം. 1983ലെ ഇന്ത്യയുടെ ചരിത്ര ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നാളുകളേറെയായിരുന്നു. ബോളിവുഡ് താരം രണ്‍വീര്‍ സിങ് കപില്‍ ദേവായി എത്തുന്ന 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് 83യുടെ റിസീലിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ക്രിസ്മസിനാണ് ആരാധകരിലേക്ക് എത്തുന്നത്.

കബീര്‍ ഖാന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ തീര്‍ന്നതാണ്. 2021 ജൂണ്‍ നാലിന് ചിത്രം റിലീസ് ചെയ്യാമെന്നിരിക്കെയാണ് കോവിഡ് രണ്ടാം തരംഗം ഉണ്ടാവുന്നത്. ഇതോടെ സിനിമയുടെ റിസീസ് നീട്ടുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രണത്തിലാണ്. പൊതുജീവിതം പതിയെ സാധാരണഗതിയില്‍ ആയിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്ന അറിയിപ്പെത്തിയിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്ന് രണ്‍വീര്‍ സിങ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

movie

അഞ്ച് ഭാഷകളിലെത്തുന്ന ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാവും ചിത്രം ഉണ്ടാവുക. ലോകകപ്പില്‍ ഇന്ത്യയെ മുത്തമിടീപ്പിച്ച നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനെ രണ്‍വീര്‍ സിങ് സ്‌ക്രീനില്‍ എങ്ങനെ അനശ്വരമാക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിനായി കപിലിന്റെ അന്നത്തെ രൂപസാദൃശ്യങ്ങള്‍ രണ്‍വീര്‍ വരുത്തിയിരുന്നു.

1983ലെ ഇന്ത്യയുടെ മത്സരത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടതിനാല്‍ രണ്‍വീര്‍ സിങ് കപില്‍ ദേവിന്റെ ബൗളിങ് ആക്ഷനും ബാറ്റിങ് ശൈലിയുമെല്ലാം പഠിച്ചിരുന്നു. കപില്‍ ദേവിനെ നേരിട്ട് കണ്ടും അഭിപ്രായങ്ങള്‍ ചോദിച്ച് രണ്‍വീര്‍ സിങ് തന്റെ ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ബല്‍വീന്ദര്‍ സന്ധു, യശ്പാല്‍ ശര്‍മ എന്നിവരുടെ പരിശീലനം സിനിമയില്‍ ക്രിക്കറ്റ് താരങ്ങളായി അഭിനയിക്കുന്നവര്‍ക്ക് നല്‍കിയിരുന്നു. ഇന്ത്യയുടെ ചരിത്ര നേട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലായുള്ള ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെ 83 തീയ്യേറ്ററുകളിലേക്കെത്തുന്നത്.

ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

സിനിമയിലെ ക്രിക്കറ്റ് താരങ്ങളോടൊപ്പമുള്ള ചിത്രവും രണ്‍വീര്‍ സിങ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദീപികാ പദുക്കോണാണ് ചിത്രത്തില്‍ നായകയായി എത്തുന്നത്. കപില്‍ ദേവിന്റെ ഭാര്യയുടെ റോളിലാണ് ദീപിക എത്തുന്നത്. ടീം മാനേജര്‍ റോളില്‍ പങ്കജ് ത്രിപതിയും സിനിമയുടെ ഭാഗമാവുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്കും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റിനാണ് വിതരണാവകാശം.

1983worldcup

ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ 140 റണ്‍സിന് പുറത്താക്കി 43 റണ്‍സിന്റെ വമ്പന്‍ ജയത്തോടെയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. ബാറ്റിങ്ങില്‍ ക്രിസ് ശ്രീകാന്തായിരുന്നു (38) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൊഹീന്ദര്‍ അമര്‍നാഥ് (26), സന്ദീപ് പാട്ടീല്‍ (27), മദന്‍ ലാല്‍ (17) എന്നിവരെല്ലാമായിരുന്നു ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. കപില്‍ ദേവ് 15 റണ്‍സും സുനില്‍ ഗവാസ്‌കര്‍ രണ്ട് റണ്‍സുമാണ് നേടിയത്.

ഇന്ത്യക്കായി മദന്‍ ലാലും മൊഹീന്ദര്‍ അമര്‍നാഥും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബല്‍വീന്ദര്‍ രണ്ടും കപില്‍ ദേവും റോജര്‍ ബിന്നിയും ഓരോ വിക്കറ്റും വീഴ്ത്തി. ഓള്‍റൗണ്ട് പ്രകടനം നടത്തിയ മൊഹീന്ദര്‍ അമര്‍നാഥാണ് കളിയിലെ താരമായത്. ഇതിന് ശേഷം 2011ല്‍ എംഎസ് ധോണിയും ഇന്ത്യക്കായി ഏകദിന ലോകകപ്പ് കിരീടം നേടിയിരുന്നു. 2007ലെ ടി20 ലോകകപ്പും ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു.

Story first published: Sunday, September 26, 2021, 18:04 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X