ഫോര്‍മുല വണ്‍: വീണ്ടു വെറ്റല്‍... ബഹ്‌റയ്ന്‍ ഗ്രാന്റ്പ്രീയിലും ജേതാവ്, ഹാമില്‍റ്റണ്‍ മൂന്നാമത്

Written By:

മനാമ: ഫോര്‍മുല വണ്‍ കാറോട്ട ചാംപ്യന്‍ഷിപ്പില്‍ മുന്‍ ലോക ചാംപ്യനും ഫെരാരി താരവുമാ സെബാസ്റ്റ്യന്‍ വെറ്റല്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം റേസിലും ചാംപ്യനായി ബഹ്‌റയ്ന്‍ ഗ്രാന്റ്പ്രീയിലാണ് താരം വെന്നിക്കൊടി പാറിച്ചത്. മെഴ്‌സിഡസ് ടീമിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് വെറ്റല്‍ ഫിനിഷിങ് ലൈനിലേക്ക് ഇരമ്പിയെത്തിയത്. അവസാന 10 ലാപ്പുകളിലും മെഴ്‌സിഡസ് ടീമിന്റെ വാല്‍റ്റെറി ബൊട്ടാസാണ് വെറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഒടുവില്‍ 0.6 സെക്കന്റിന്റെ വ്യത്യാസത്തില്‍ വെറ്റല്‍ ജയം വരുതിലാക്കുകയായിരുന്നു.

വെറുംകൈയോടെ വന്ന ചരിത്രം അവള്‍ക്കില്ല.. ഇത്തവണയും തെറ്റിച്ചില്ല, മനുവിനെക്കുറിച്ച് അച്ഛന്‍ പറയുന്നത്

1

ബൊട്ടാസ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ നിലവിലെ ലോക ചാംപ്യനും മെഴ്‌സിഡസിന്റെ തന്നെ ബ്രിട്ടീഷ് ഡ്രൈവറുമായ ലൂയിസ് ഹാമില്‍റ്റണിന് മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സീസണിലെ ആകെയുള്ള 20 റേസുകളില്‍ രണ്ടെണ്ണം പൂര്‍ത്തിയായപ്പോള്‍ പട്ടികയില്‍ തലപ്പത്തുള്ള വെറ്റലിന് 17 പോയിന്റിന്റെ ലീഡുണ്ട്. ഫ്‌ള്ഡ്‌ലൈറ്റ്‌സിനു കീഴില്‍ വെറ്റലിന്റെ 49ാമത്തെ റേസ് വിജയം കൂടിയാണിത്. ബഹ്‌റയ്ന്‍ ഗ്രാന്റ്പ്രീയില്‍ കരിയറില്‍ നാലാം തവയാണ് താരം ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്നത്.

Story first published: Monday, April 9, 2018, 10:42 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍