ഫോര്‍മുല വണ്‍: സ്‌പെയിനിലും ഹാമില്‍റ്റണ്‍ തന്നെ... തുടര്‍ച്ചയായ രണ്ടാം കിരീടം, 17 പോയിന്റ് ലീഡ്

Written By:

മാഡ്രിഡ്: ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ഷിപ്പില്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം റേസിലും നിലവിലെ വിശ്വവിജയിയായ ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍റ്റണ്‍ കിരീടം ചൂടി. സെര്‍ക്യൂട്ട് ഡി ബാഴ്‌സലോണയിലെ ട്രാക്കില്‍ നടന്ന റേസില്‍ മെഴ്‌സിഡസ് സൂപ്പര്‍ താരം ഒരു മണിക്കൂറും 35 മിനിറ്റും 29.72 സെക്കന്റും ഫിനിഷ് ചെയ്തത്. 20 സെക്കന്റ് വ്യത്യാസത്തില്‍ ടീമംഗമായ ഫിന്‍ലാന്‍ഡ് താരം വല്‍റ്റേറി ബൊട്ടാസിനെ ഹാമില്‍റ്റണ്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളുകയായിരുന്നു.

1

റെഡ്ബുള്‍ താരം മാക്‌സ് വെര്‍സ്റ്റപ്പനാണ് മൂന്നാംസ്ഥാനത്തെത്തിയത്. മുന്‍ ലോക ചാംപ്യനും ഫെരാരിയുടെ ജര്‍മന്‍ താരവുമായ സെബാസ്റ്റ്യന്‍ വെറ്റലിനു നാലാംസ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സ്പാനിഷ് ഗ്രാന്റ്പ്രീയില്‍ ഹാമില്‍റ്റണ്‍ വെന്നിക്കൊടി പാറിക്കുന്നത്. കഴിഞ്ഞ തവണയും ബ്രിട്ടീഷ് സൂപ്പര്‍ താരത്തിന് ഇവിടെ എതിരില്ലായിരുന്നു. ഈ സീസണില്‍ ഇതുവരെ അഞ്ചു റേസുകള്‍ പൂര്‍ത്തിയായപ്പോള്‍ 17 പോയിന്റിന്റെ ലീഡുമായി ഹാമില്‍റ്റണാണ് മുന്നിട്ടുനില്‍ക്കുന്നത്. വെറ്റലാണ് ഡ്രൈവര്‍മാരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.

എനിക്കുവേണ്ടി കണ്ണീരൊഴുക്കുന്നത് ഇഷ്ടമല്ല; ലോകകപ്പ് നഷ്ടമായ ബ്രസീലിയന്‍ ഡാനി ആല്‍വെസ്

ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയോടെയാണ് ഈ സീസണിലെ ലോകചാംപ്യന്‍ഷിപ്പിനു തുടക്കമായത്. പോള്‍ പൊസിഷനില്‍ ലൂയിസ് ഹാമില്‍റ്റണായിരുന്നു ഉണ്ടായിരുന്നതെങ്കിലും കിരീടം നേടിയത് വെറ്റലായിരുന്നു. പിന്നീട് ബഹ്‌റയ്‌നില്‍ നടന്ന റേസിലും വെറ്റല്‍ ജേതാവായി. ചൈനീസ് ഗ്രാന്റ്പ്രീയില്‍ റെഡ്ബുള്‍ റേസിങ് ടീമിലെ ഡാനിയേല്‍ റിക്കിയാര്‍ഡോയായിരുന്നു ചാംപ്യന്‍. അസെര്‍ബെയ്ജാനില്‍ കിരീടം നേടിയ ഹാമില്‍റ്റണ്‍ സ്‌പെയിനിലും ജയമാവര്‍ത്തിക്കുകയായിരുന്നു.

Story first published: Monday, May 14, 2018, 9:45 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍