ജക്കാര്‍ത്ത: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന 2018ലെ യൂത്ത് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി സ്വര്‍ണം നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു സൗരഭിന്റെ സ്വര്‍ണനേട്ടം. നേരത്തെ വനിതകളുടെ 10 മീറ്റര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ സ്വര്‍ണം നേടിയിരുന്നു. യൂത്ത് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്നബഹുമതിയും മനുഭാക്കര്‍ സ്വന്തമാക്കി.
ഫൈനലില്‍ മികച്ച പ്രകടനമാണ് സൗരഭ് നടത്തിയത്. തുടര്‍ച്ചയായി 10 പോയന്റുകളിലധികം നേടിയ ഇന്ത്യന്‍ കൗമാരതാരം ഏഷ്യന്‍ ഗെയിംസിലും ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. യൂത്ത് ഒളിമ്പിക്സ് ചരിത്രത്തില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്. സൗത്ത് കൊറിയയുടെ സങ് യുന്‍ഹോ വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്റെ സൊളാരി ജാന്സണ് വെങ്കലവും സ്വന്തമാക്കി.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സൗരഭ് സ്വര്‍ണം കരസ്ഥമാക്കിയത്. സ്കൂള്‍ കാലത്തുതന്നെ ലോക സീനിയര്‍ താരങ്ങളെ ഞെട്ടിക്കുന്ന പ്രകടനമാണ് സൗരഭിന്റേത്. മീററ്റിനടുത്തുള്ള കലിന സ്വദേശിയായ സൗരഭ് കര്‍ഷക കുടുംബാഗമാണ്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൂടിയാണ് യുവതാരം.
ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്ത്; അമ്പെയ്ത്തിലും സ്വര്‍ണം