ഏഷ്യന്‍ ഗുസ്തി; വനിതാ വിഭാഗത്തില്‍ മൂന്നു സ്വര്‍ണം വാരി ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിവസം മൂന്നു സ്വര്‍ണം നേടി ഇന്ത്യ. 68 കിലോഗ്രാം വിഭാഗത്തില്‍ ദിവ്യ കക്രനും 55 കിലോഗ്രാം വിഭാഗത്തില്‍ പിങ്കിയും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. 59 കിലോഗ്രാം വിഭാഗത്തിലാണ് സരിത മോറിന്റെ സ്വര്‍ണനേട്ടം. 2018ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് നവജ്യോത് കൗറിലൂടെ ആദ്യമായി ഒരു ഇന്ത്യന്‍ വനിതാ താരം സ്വര്‍ണം നേടുന്നത്. ഇത്തവണ കൂടുതല്‍ മികവുകാട്ടാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു.

റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍നടന്ന മത്സരത്തില്‍ അഞ്ചില്‍ നാല് മത്സരങ്ങളിലും ദിവ്യ ജയം നേടി. ഉസ്ബക്കിസ്ഥാന്റെ അസോഡ എസ്ബര്‍ജെനോവയെ 4-0 എന്ന സ്‌കോറിന് കേവലം 27 സെക്കന്റുകള്‍കൊണ്ടാണ് ദിവ്യ മറികടന്നത്. മംഗോളിയന്‍ താരം ദല്‍ഗണ്‍ ബൊളോര്‍മായെ ഫൈനലില്‍ വീഴ്ത്തി പിങ്കിയും മികവുകാട്ടി. ഫൈനലില്‍ 2-1 എന്ന നേരിയ മാര്‍ജിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

യൂറോപ്പാ ലീഗ്; ആഴ്‌സണലിനും ഇന്ററിനും ജയം, യുണൈറ്റഡിന് സമനില

ആദ്യ റൗണ്ടില്‍ ഉസ്‌ബെക്കിസ്താന്റെ ഷോക്കിദ അഖ്‌മെദോവെയെ തോല്‍പ്പിച്ച പിങ്കി രണ്ടാം റൗണ്ടില്‍ ജപ്പാന്റെ കന ഹിഗാഷിക്കാവയോട് തോറ്റിരുന്നു. എന്നാല്‍ സെമിയില്‍ മരിന സുയേവയെ 6-0 എന്ന സ്‌കോറില്‍ അനായാസം മറികടന്നു. സരിത മോര്‍ 3-2ന് മംഗോളിയയുടെ അറ്റ്‌ലാന്റ്‌സ്‌റ്റേസേഗിനെ ഫൈനലില്‍ തോല്‍പ്പിച്ചു. 2017ല്‍ സരിത വെള്ളി മെഡല്‍ നേടിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, February 21, 2020, 9:41 [IST]
Other articles published on Feb 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X