ലോക ഷൂട്ടിങ് ലോകകപ്പ്; ഇന്ത്യയുടെ അഭിഷേക് വര്‍മയ്ക്ക് സ്വര്‍ണം, സൗരഭിന് വെങ്കലം
റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ ലോകകപ്പില്‍ ഇന്ത്യന്‍താരം അഭിഷേക് വര്‍മയ്ക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് അഭിഷേക് സ്വര്‍ണനേട്ടത്തിലെത്തിയത്. ഇതേയിനത്തില്‍ ലോക റെക്കോര്‍ഡുകാരനായ ഇന്ത്യയുടെ തന്നെ സൗരഭ് ചൗധരി വെങ്കലം നേടി. തുര്‍ക്കിയുടെ ഇസ്മായില്‍ കെലിസ് ആണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
അഭിഷേക് 244.2 പോയന്റ് നേടിയപ്പോള്‍ ഇസ്മായില്‍ 243.1ഉം സൗരഭ് 221.9ഉം പോയന്റുകളുമായി പിന്നിലെത്തി. ഈ ഇനത്തില്‍ നേരത്തെ നടന്ന മത്സരത്തില്‍ സൗരഭും അഭിഷേകും ഒളിമ്പിക് യോഗ്യത ഉറപ്പാക്കിയിരുന്നു. ലോകകപ്പില്‍ ഇപ്പോള്‍ ഇന്ത്യയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഇതുവരെ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.

നേരത്തെ വനിതാ വിഭാഗത്തില്‍ ഇളവെനില്‍ വാളറിവാന്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ സഞ്ജീത് രജപുത് വെള്ളിയും സ്വന്തമാക്കി. വെള്ളിമെഡല്‍ നേട്ടത്തോടെ ഈ ഇനത്തില്‍ സഞ്ജീവ് ഒളിമ്പിക് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. സമീപകാലത്ത് നടന്ന മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തുന്നതിനാല്‍ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷകളോടെയാണ് ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications