Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഷൂട്ടിങ് ലോകകപ്പ്; ഇന്ത്യയുടെ യശസ്വിനി ദേശ്‌വാളിന് സ്വര്‍ണം, ഒളിമ്പിക് ചാമ്പ്യനെ തോല്‍പ്പിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ ലോകകപ്പില്‍ ഇന്ത്യന്‍ വനിതാതാരം യശസ്വിനി ദേശ്‌വാള്‍ സ്വര്‍ണം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് യശസ്വിനിയുടെ സ്വര്‍ണനേട്ടം. ഇതോടെ 2020ല്‍ ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനും താരത്തിന് കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ഒന്‍പതാമത്തെ ഷൂട്ടറാണ് യശസ്വിനി.

മുന്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ യുക്രൈനിന്റെ ഒലേന കൊസ്റ്റേവിച്ചിനെയാണ് യശസ്വിനി പിറകിലാക്കിയത്. യശസ്വിനി 236.7 പോയന്റ് നേടിയപ്പോള്‍ ഒലേന 234.8 പോയന്റുമായി വെള്ളിയും സെര്‍ബിയയുടെ ജാസ്മിന 215.7 പോയന്റുമായി വെങ്കലവും സ്വന്തമാക്കി. ലോക ജൂനിയര്‍ ചാമ്പ്യനായിരുന്നു യശസ്വിനി ഇതാദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

yashaswinisinghdeswal

ലോകകപ്പില്‍ ഇപ്പോള്‍ ഇന്ത്യയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഇതുവരെ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അഭിഷേക് വര്‍മ സ്വര്‍ണം നേടിയിരുന്നു. വനിതാ വിഭാഗത്തില്‍ ഇളവെനില്‍ വാളറിവാന്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തലും സ്വര്‍ണം നേടി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ സഞ്ജീത് രജപുത് വെള്ളിയും സ്വന്തമാക്കി. വെള്ളിമെഡല്‍ നേട്ടത്തോടെ ഈ ഇനത്തില്‍ സഞ്ജീവ് ഒളിമ്പിക് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്.

Story first published: Sunday, September 1, 2019, 11:31 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+