Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിങ് ലോകകപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ മെഡല്‍ കൂടി

പുതിയാന്‍: ചൈനയില്‍ ആരംഭിച്ച ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം മെഡല്‍ കൂടി. ഇളവെനില്‍ വാളറിവാന്‍, ദിവ്യാന്‍ഷ് പന്‍വാര്‍ എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയത്. മറ്റൊരു താരം മനു ഭാക്കര്‍ നേരത്തെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലാണ് ഇളവെനില്‍ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദിവ്യാന്‍ഷും സ്വര്‍ണം നേടി.

ഫൈനലില്‍ 250.1 ആയിരുന്നു ദിവ്യാന്‍ഷിന്റെ സ്‌കോര്‍. 250 സ്‌കോറോടെ ഹംഗറിയുടെ ഇസ്ത്വാന്‍ പെനി വെള്ളിയും 228.4 സ്‌കോറില്‍ സ്ലൊവാക്യയുടെ പാട്രിക് ജാനി വെങ്കലവും സ്വന്തമാക്കി. ഇളവെനില്‍ ഫൈനലില്‍ 250.8 സ്‌കോര്‍ നേടിയപ്പോള്‍ തായ്‌വാന്റെ ലിന്‍ യിങ് ഷിന്‍(250.7) വെള്ളിയും റൊമാനിയയുടെ ലൗറ ജോര്‍ഗെറ്റ(229) വെങ്കലവും നേടി. ഈ ഇനത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷ് ഫൈനലിലെത്തിയെങ്കിലും ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

elavenilvalarivan-divyanshpanwar

നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു മനു ഭാക്കറിന്റെ സ്വര്‍ണനേട്ടം. ലോകകപ്പ് ഫൈനലിലെ ഇക്കുറി ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. മത്സരത്തില്‍ 244.7 എന്ന സ്‌കോറില്‍ ജൂനിയര്‍ ലോകകപ്പ് റെക്കോര്‍ഡും മനു തകര്‍ത്തു. ഇന്ത്യയുടെ മറ്റൊരു താരം യശസ്വിനി ദേശ്‌വാളും ഈ ഇനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഫൈനലില്‍ ആറാം സ്ഥാനത്തായി. 241.9 സ്‌കോറോടെ സെര്‍ബിയയുടെ സൊരാന അരുനോവിച്ച് വെള്ളിയും 221.8 സ്‌കോര്‍ നേടി ചൈനയുടെ ക്വിയാന്‍ വാങ് വെങ്കലവും സ്വന്തമാക്കി. 3 സ്വര്‍ണവുമായി ഇന്ത്യയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Story first published: Thursday, November 21, 2019, 16:53 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+