രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാം അന്താരാഷ്ട്ര സ്വര്‍ണം നേടി ഇന്ത്യയുടെ ഹിമാ ദാസ്; അനസിനും സ്വര്‍ണം
ദില്ലി: ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ക്ലാദ്‌നോ മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ താരങ്ങളായ ഹിമാ ദാസിനും മുഹമ്മദ് അനസിനും സ്വര്‍ണം. വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തിലാണ് ഹിമയുടെ സ്വര്‍ണനേട്ടം. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ താരം നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. മലയാളികൂടിയായ മുഹമ്മദ് അനസ് പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

അനസ് 45.21 സെക്കന്റില്‍ ഓടിയെത്തിയപ്പോള്‍ തൊട്ടടുത്തെത്തിയ പോളണ്ടിന്റെ ഒമെല്‍ക്കോ റാഫല്‍ 46.19 സെക്കന്റില്‍ വെള്ളി നേടി. 45.24 എന്ന അനസിന്റെ തന്നെ ദേശീയ റെക്കോര്‍ഡാണ് താരം തിരുത്തിയത്. മികച്ച ഫോമില്‍ തുടരുന്ന ഹിമ 23.43 സെക്കന്റിലാണ് ഓടിയെത്തിയത്. പോളണ്ടിലെ പൊസ്‌നാന്‍ മീറ്റലും, കുട്‌നോ മീറ്റലും ഹിമ അടുത്തിടെ സ്വര്‍ണം നേടിയിരുന്നു.
ക്ലാദ്‌നോ മീറ്റില്‍ ഇന്ത്യ ജാവലിന്‍ ത്രോയിലെ മൂന്ന് മെഡലുകളും സ്വന്തമാക്കി. വിപിന്‍ കസാന, അഭിഷേക് സിങ്, ദേവീന്ദര്‍ സിങ് എന്നിവരാണ് മെഡല്‍ ജേതാക്കള്‍. ഷോട്പുട്ടില്‍ ദേശീയ റെക്കോര്‍ഡ് താരം തേജീന്ദര്‍ പാല്‍ സിങ് 20.36 മീറ്റര്‍ ദൂരം കണ്ടെത്തി വെങ്കലവും സ്വന്തമാക്കി. 400 മീറ്ററില്‍ മലയാളി താരം വി കെ വിസ്മയ 52.54 സെക്കന്റില്‍ ഓടിയെത്തി തന്റെ മികച്ച സമയം കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications