വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം അന്താരാഷ്ട്ര സ്വര്‍ണവുമായി ഇന്ത്യയുടെ ഹിമാ ദാസ്; വിസ്മയയ്ക്ക് വെങ്കലം, അനസിന് സ്വര്‍ണം

വാര്‍സൗ: ഇന്ത്യന്‍ യുവ അത്‌ലറ്റ് ഹിമ ദാസിന് പോളണ്ടില്‍ നടക്കുന്ന കുട്‌നോ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം. 23.97 സെക്കന്‍ഡില്‍ ഹിമ ഓടിയെത്തി. ഇന്ത്യയുടെതന്നെ മലയാളിതാരം വികെ വിസ്മയ വെങ്കലം സ്വന്തമാക്കി. 24.06 സെക്കന്റുകൊണ്ടാണ് വിസ്മയ ഫിനിഷ് ചെയ്തത്. കഴിഞ്ഞയാഴ്ച പോസ്‌നാന്‍ അത്ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രീയിലും ഹിമ സ്വര്‍ണം നേടിയിരുന്നു.

hima das

മലയാളി താരം മുഹമ്മദ് അനസും കുട്‌നോ മീറ്റില്‍ സ്വര്‍ണം നേടി. 200 മീറ്ററില്‍ 21.18 സെക്കന്റിലാണ് അനസ് ഫിനിഷ് ചെയ്തത്. 400 മീറ്ററില്‍ എം പി ജാബിറും സ്വര്‍ണ നേട്ടത്തിലെത്തി. 50.21 ആണ് ജാബിറിന്റെ സമയം. ജിതിന്‍ പോള്‍ 52.26 സെക്കന്റിലെത്തി വെങ്കലം സ്വന്തമാക്കി. പോസ്‌നന്‍ ഗ്രാന്റ് പ്രീയില്‍ അനസ് വെങ്കമാണ് നേടിയത്. കെ എസ് ജീവനും 400 മീറ്ററില്‍ വെങ്കലം നേടി (47.25).

ലോകകപ്പ്: കിരീടം അവര്‍ തന്നെ നേടണം... തങ്ങളുടെ മാനം കാക്കണം, അക്തറിന്റെ വോട്ട് ഈ ടീമിന് ലോകകപ്പ്: കിരീടം അവര്‍ തന്നെ നേടണം... തങ്ങളുടെ മാനം കാക്കണം, അക്തറിന്റെ വോട്ട് ഈ ടീമിന്

പോസ്‌നാന്‍ പ്രീയില്‍ ഹിമാ ദാസ് 23.75 സെക്കന്റില്‍ ഓടിയെത്തിയാണ് സ്വര്‍ണം നേടിയത്. വെങ്കലം നേടിയ വിസ്മയ 23.75 സെക്കന്റിലും ഓടിയെത്തി. ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലായിരുന്ന ഹിമ തുടരെ രണ്ട് സ്വര്‍ണത്തോടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Story first published: Monday, July 8, 2019, 12:17 [IST]
Other articles published on Jul 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X