For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സില്‍ സ്വര്‍ണക്കുതിപ്പിനായി ഒരു കൗമാരതാരമെത്തുന്നു; മൈക്കിള്‍ ഫെലിപ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സിന്റെ റെക്കോഡ് തകര്‍ത്ത് ഹംഗറിയുടെ കൗമാരതാരം ക്രിസ്റ്റഫ് മിലാക്ക്. ഒരു മിനിറ്റ് 1:50.73 സെക്കന്‍ഡില്‍ ഈ പത്തൊമ്പതുകാരന്‍ ഫിനിഷ് ചെയ്തു. 2009ല്‍ റോമില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫെലിപ്‌സ് സ്ഥാപിച്ച 1:51.51 സമയമാണ് മിലാക്ക് തിരുത്തിക്കുറിച്ചത്.

kristof-milak

2001ലാണ് ഫെലിപ്‌സ് ആദ്യമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. അന്ന് ടോം മാല്‍കോവിന്റെ റെക്കോഡ് തകര്‍ത്ത ഫെലിപ്‌സ് പിന്നീട് ഏഴുതവണ സ്വന്തം സമയം തിരുത്തിക്കൊണ്ടിരുന്നു. നീണ്ട പത്തുവര്‍ഷം താരത്തിന്റെ റെക്കോര്‍ഡ് സുരക്ഷിതമായിരുന്നു. പത്ത് വര്‍ഷത്തിനുശേഷം മിലാക്ക് ഫെല്‍പ്‌സിന്റെ റെക്കോര്‍ഡ് തകര്‍ക്കുമ്പോള്‍ ടോക്യോ ഒളിമ്പിക്‌സില്‍ കൗമാരതാരം വിസ്മയക്കുതിപ്പ് നടത്തുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

ഫെലിപ്‌സിന്റെ വമ്പന്‍ റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്ന് താരം മത്സരശേഷം പറഞ്ഞു. 1:53.86 സമയത്തില്‍ ജപ്പാന്റെ ദായിയ സെറ്റൊ ആണ് രണ്ടാമതെത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടന്റെ ആദം പീറ്റി 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ സ്വന്തം റെക്കോഡ് തിരുത്തി. 56.88 സെക്കന്‍ഡില്‍ നീന്തിയെത്തിയ താരം ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് സ്വര്‍ണമാണ് സ്വന്തമാക്കിയത്. 16 സ്വര്‍ണമുള്‍പ്പെടെ 29 മെഡലുകളുമായി ചൈനയാണ് ഒന്നാമത്.

Story first published: Thursday, July 25, 2019, 11:22 [IST]
Other articles published on Jul 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+