കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് സ്വര്‍ണം
ആപിയ: കോമണ്‍വെല്‍ത്ത് സീനിയര്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യതാരം മീരാഭായ് ചാനുവിന് സ്വര്‍ണം. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ആകെ 191 കിലോഗ്രാം ഭാരമുയര്‍ത്തി. 2020ലെ ഒളിമ്പിക്‌സ് യോഗ്യതയ്ക്കായി മീരാ ഭായിക്ക് ഇപ്പോഴത്തെ സ്വര്‍ണനേട്ടം ഗുണകരമാകും. റാങ്കിങ് പ്രകാരമാണ് ഒളിമ്പിക്‌സ് യോഗ്യത നിര്‍ണയിക്കുന്നത്.

ഏപ്രിലില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് മീരാഭായ് ഒടുവിലായ് മത്സരിച്ചത്. അന്ന് 199 കിലോഗ്രാം ഭാരമുയര്‍ത്തിയെങ്കിലും മെഡല്‍നേട്ടമുണ്ടായില്ല. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തില്‍ ജിഹിലി ദലബെഹ്‌റയും 154 കിലോഗ്രാം ഭാരമുയര്‍ത്തി ഒന്നാമതെത്തി. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ ബിന്ദ്യാറാണി ദേവി സ്വര്‍ണവും മസ്ത സന്തോഷി വെള്ളിയും നേടി.
സീനിയര്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ റിഷികാന്ത സിങ് 235 കിലോഗ്രാം ഭാരമുയര്‍ത്തി സ്വര്‍ണം സ്വന്തമാക്കി. സീനിയര്‍, ജൂനിയര്‍, യൂത്ത് വിഭാഗത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആദ്യദിനം എട്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ആകെ 13 മെഡലുകള്‍ സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications