Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിങ് ലോകകപ്പ്; രാഹി സര്‍ണോബത്തിനും സൗരഭ് ചൗധരിക്കും സ്വര്‍ണം

മ്യൂണിക്ക്: ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്റെ ലോകകപ്പില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരായ രാഹി സര്‍ണോബത്തിനും സൗരഭ് ചൗധരിക്കും സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് രാഹിയുടെ സ്വര്‍ണം. യുക്രൈന്‍ താരം ഒലേന കോസ്‌റ്റേവിച്ച് വെള്ളിയും ബള്‍ഗേറിയന്‍ താരം അന്റോണേറ്റ ബൊണേവ വെങ്കലവും സ്വന്തമാക്കി. സ്വര്‍ണനേട്ടത്തോടെ രാഹി ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പാക്കി.

rahisarnobat-saurabhchaudhary

ഇതേ വിഭാഗത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം മനു ഭാക്കര്‍ അഞ്ചാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്ന രാഹിയുടെ രണ്ടാം ലോകകപ്പ് സ്വര്‍ണമാണിത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൗമാരതാരം സൗരഭ് ചൗധരി ഒരിക്കല്‍ക്കൂടി ലോകത്തിന്റെ നെറുകയിലെത്തി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭ് സ്വര്‍ണം നേടിയത്.

ഈ വര്‍ഷം നടന്ന മറ്റൊരു ലോകകപ്പിലും സൗരഭ് സ്വര്‍ണം നേടിയിരുന്നു. മ്യൂണിക്കില്‍ തന്റേതന്നെ ലോകറെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് പതിനേഴുകാരന്റെ സ്വര്‍ണനേട്ടം. 245 പോയന്റെന്ന ലോക റെക്കോര്‍ഡ് 246.3ലേക്ക് സൗരഭ് തിരുത്തി. രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ആര്‍ട്ടെം ചെര്‍ണോസോവ് 243.8 പോയന്റ് നേടിയപ്പോള്‍ മുന്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചൈനയുടെ പാങ് വെയ് 220.7 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി.

മ്യൂണിക്കില്‍ മൂന്ന് സ്വര്‍ണവുമായി ഇന്ത്യയാണ് പോയന്റ് പട്ടികയില്‍ മുന്നിലുള്ളത്. ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ അപൂര്‍വി ചന്ദേലയും സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു അപൂര്‍വിയുടെ സ്വര്‍ണനേട്ടം.

Story first published: Tuesday, May 28, 2019, 9:34 [IST]
Other articles published on May 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+