For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അന്താരാഷ്ട്ര സ്വര്‍ണം

ദില്ലി: ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് റഷ്യയില്‍ നടക്കുന്ന യാസര്‍ ഡോഗു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ റഷ്യന്‍ എതിരാളിയെ 9-5 എന്ന സ്‌കോറിനാണ് വിനേഷ് വീഴ്ത്തിയത്. ഇന്ത്യന്‍ താരങ്ങളായ സീമ(50 കിലോഗ്രാം), മഞ്ജു(59 കിലോഗ്രാം) എന്നിവരും ഇവിടെ സ്വര്‍ണനേട്ടത്തിലെത്തി.

അതേസമയം, ഇന്ത്യയുടെ മറ്റു താരങ്ങളായ ദിവ്യ കക്രന്‍, പൂജ ദണ്ഡ എന്നിവര്‍ക്ക് മെഡല്‍ ലഭിച്ചില്ല. ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സാക്ഷി മാലിക്കിനും മെഡല്‍ റൗണ്ടില്‍ കടക്കാനായില്ല. പ്രീക്വാര്‍ട്ടറില്‍ റഷ്യന്‍ താരത്തോട് തോറ്റ് സാക്ഷി പുറത്താവുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ രാഹുല്‍ അവാരെ(61 കിലോഗ്രാം) തുര്‍ക്കി താരത്തെ കീഴ്‌പ്പെടുത്തി സ്വര്‍ണം നേടി.

vineshphogat

86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പൂണിയ ഫൈനലില്‍ തോറ്റ് വെള്ളിമെഡലിലൊതുങ്ങി. 125 കിലോഗ്രാം വിഭാഗത്തില്‍ സുമിത് ഇന്ത്യയ്ക്കായി വെങ്കലവും സ്വന്തമാക്കി. അസേമയം, രജനീഷ്, വിക്കി, ധാങ്കര്‍, സത്യവ്രത് കടിയന്‍ എന്നിവര്‍ക്ക് മെഡല്‍ നേടാനായില്ല. ഇന്ത്യയുടെ ബജ് രംഗ് പൂണിയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല.

Story first published: Monday, July 15, 2019, 9:51 [IST]
Other articles published on Jul 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+