ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് വീണ്ടും സ്വര്‍ണം
മ്യൂണിക്: ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്റെ ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ അപൂര്‍വി ചന്ദേലയ്ക്ക് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു അപൂര്‍വിയുടെ സ്വര്‍ണനേട്ടം. ഫൈനലില്‍ അപൂര്‍വി 251 പോയന്റുകള്‍ നേടിയപ്പോള്‍ തൊട്ടടുത്തെത്തിയ ചൈനീസ് താരം ലുയാവോ വാങ് 250.8 പോയന്റുകള്‍ നേടി.

ഇതേയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ഇളവെനില്‍ വാളരിവന് മെഡല്‍ നഷ്ടമായി. മൂന്നാം സ്ഥാനത്തെത്തിയ ചൈനീസ് താരത്തിന് പിറകിലായി 208.3 എന്ന സ്‌കോറിലാണ് ഇളവെനില്‍ ഫിനിഷ് ചെയ്തത്. വെങ്കലം നേടിയ ഷു ഹോങ് 229.4 പോയന്റുകളാണ് നേടി. 17 ഒളിമ്പിക്‌സ് ക്വാട്ടകളില്‍ 12 എണ്ണം ഇന്ത്യ മ്യൂണിക്കില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഫിബ്രുവരിയില്‍ ദില്ലിയില്‍ നടന്ന ലോകകപ്പില്‍ തന്നെ ചന്ദേല ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയിരുന്നു. അഞ്ജും മുദ്ഗില്‍, സൗരഭ് ചൗധരി എന്നിവരും നേരത്തെതന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. ബെയ്ജിങ്ങില്‍ നടന്ന ലോകകപ്പില്‍ ദിവ്യാന്‍ഷ് സിങ് പന്‍വാര്‍, അഭിഷേക് വെര്‍മ എന്നിവരും ഒളിമ്പിസ്‌ക് യോഗ്യത നേടി. മ്യൂണിക്കില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത പ്രതീക്ഷിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications