ഇന്ത്യയ്ക്ക് തിരിച്ചടി; ഒളിമ്പിക്‌സില്‍ പരിക്കേറ്റ വിനേഷ് ഫോഗട്ടിന് കോമണ്‍വെല്‍ത്തിലും പരിക്ക്

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യയ്ക്ക് തിരിച്ചടിയായി വനിതാ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് പരിക്ക്. ഉറച്ച മെഡല്‍ പ്രതീക്ഷയായ വിനേഷിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഒളിമ്പിക്‌സിലും വിനേഷ് പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെ മത്സര രംഗത്തേക്ക് ശക്തമായി തിരിച്ചുവരാനുള്ള വിനേഷിന്റെ അവസരം നഷ്ടപ്പെട്ടേക്കും.

ഗോള്‍ഡ് കോസ്റ്റില്‍ 50 കിലോഗ്രാം ഇനത്തില്‍ മത്സരിക്കുന്ന വിനേഷ് 2014ല്‍ ഗ്ലാസ്‌ഗോ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. സ്വര്‍ണ മെഡല്‍ പ്രതീക്ഷയുമായെത്തുന്ന വിനേഷിന് മത്സരിക്കാന്‍ കഴിയുമോ എ്ന്ന കാര്യത്തില്‍ വ്യക്തതയില്ല.

vinesh

ബുധനാഴ്ച സായ് സെന്ററില്‍ താരങ്ങള്‍ക്ക് യാത്രയയപ്പ് ഉണ്ടായിരുന്നു. ഇതിനിടെ വിനേഷ് അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പരിശീനത്തിനിടെയുണ്ടായ പരിക്കാണ് വിനയായത്. പരിശോധനയില്‍ വിനേഷ് ഫിറ്റാണെന്നാണ് ടീം ഫിസിയോ ധീരേന്ദ്ര പ്രതാപ് സിങ് അറിയിച്ചത്.

വിനേഷ് മത്സരിക്കുമെന്ന് ടീം കോച്ച് കുല്‍ദീപ് മാലിക്കും സൂചന നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിസില്‍ ശരിയായ പരിശീലനത്തിനുശേഷം എത്തുന്ന ഇന്ത്യന്‍ വനിതാ ടീം 6 സ്വര്‍ണമെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു. കോമണ്‍വെല്‍ത്തില്‍ ആദ്യ ദിവസം തന്നെ ഇന്ത്യയുടെ ദംഗല്‍ സഹോദരി ബബിത ഫോഗട്ട് ഗോദയിലിറങ്ങുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റുള്ള താരങ്ങളും മത്സരത്തിനിറങ്ങും.

Story first published: Wednesday, April 4, 2018, 18:19 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍