വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

46കാരി അധ്യാപികയ്ക്ക് 23 വര്‍ഷത്തെ പ്രസവാവധി!

ഇന്‍ഡോര്‍: 46 കാരി അധ്യാപികയ്ക്ക് ആകെയുള്ളത് 24 വര്‍ഷത്തെ സര്‍വ്വീസ്. ഇതില്‍ 23 വര്‍ഷവും ആള് ലീവിലാണ്. 23 വര്‍ഷം കാത്തിരുന്ന ശേഷം അധ്യാപികയ്‌ക്കെതിെ അച്ചടക്ക നടപടി എടുക്കാനിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രസകരമായ ഈ അവധിക്കഥ. അവധിയുടെ കാര്യത്തില്‍ ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണത്രെ.

46 കാരിയായ സംഗീത കാശ്യപ് ആണ് അവധിയുടെ കാര്യത്തില്‍ റെക്കോര്‍ഡിനുടമയായ അധ്യാപിക. സംഗീത 'പഠിപ്പിക്കുന്ന' അഹല്യ ആശ്രമം സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ സുഷമ വൈശ്യയാണ് വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 1990 ലാണ് സംഗീത മധ്യപ്രദേശ് സ്‌കൂള്‍ എജ്യുക്കേഷന്റെ ദേവാസ് മഹാറാണി രാധാഭായ് കന്യ വിദ്യാലയത്തില്‍ ജോലിക്ക് കയറിയത്.

madhya-pradesh

1991 ലാണ് സംഗീത ആദ്യമായി അവധിയെടുത്തത്. ഇത് 1994 വരെ നീണ്ടു. 1994 ലാണ് അഹല്യ ആശ്രമം സ്‌കൂളില്‍ ഇവര്‍ ജോലിക്ക് കയറിയത്. അധികം താമസിയാതെ പ്രസവത്തിനായി അവധിയുമെടുത്തു. അവധിക്ക് ശേഷം സംഗീത സ്‌കൂളില്‍ വന്നിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. ജോലിക്ക് കയറാന്‍ വേണ്ടി പല തവണ നോട്ടീസയച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലത്രെ.

സംഗീത ടീച്ചര്‍ മാത്രമല്ല, പത്ത് വര്‍ഷം മുമ്പ് പി എച്ച് ഡി എടുക്കാന്‍ വേണ്ടി ലീവെടുത്ത് പോയ രചന ദുബെ എന്ന അധ്യാപികയും സ്‌കൂളില്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. രണ്ട് പേരുടെയും കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് അധ്യാപികമാര്‍ക്കും എതിരെ അച്ചടക്ക നടപടി എടുക്കാനാണ് വകുപ്പ് തല നിര്‍ദേശം.

Story first published: Wednesday, August 6, 2014, 11:37 [IST]
Other articles published on Aug 6, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X