വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോണ്‍കകാഫ് :മെക്‌സിക്കോയെ പനാമ അട്ടിമറിച്ചു

By Soorya Chandran

പസാഡെന(കാലിഫോര്‍ണിയ): കോണ്‍ക കാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ മെക്‌സിക്കോയെ ആദ്യ റൗണ്ടില്‍ പനാമ അട്ടിമറിച്ചു. ഗബ്രിയേല്‍ ടോറസ്സിന്റെ ഇരട്ട ഗോളുകളാണ് മെക്‌സിക്കോയെ അടിതെറ്റിച്ചത്. 2-1 നായിരുന്നു പനാമയുടെ വിജയം.

ഗ്രൂപ്പ് ബിയില്‍ മെക്‌സിക്കോയും പനാമയും കൂടാതെ കാനഡയും മാര്‍ട്ടിനിക്കും ആണ് ഉള്ളത്.

Gabriel Torres

ഏഴാം മിനിട്ടില്‍ ഒരു പെനാള്‍ട്ടി കിക്കിലൂടെയാണ് ടോറസ് ആദ്യം മെക്‌സിക്കോയുടെ വല കുലുക്കിയത്. ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ മാര്‍കോ ഫാബിയനിലൂടെ മെക്‌സിക്കോ സമനില ഗോള്‍ നേടി. ഇസ്രായേല്‍ ഹെര്‍ണാണ്ടസ് നല്‍കിയ പാസ് ഫാബിയന്റെ ബുള്ളറ്റ് ഷോട്ടിലൂടെയാണ് ലക്ഷ്യം കണ്ടത്. ഉടന്‍ തന്നെ ഫാബിയന് മറ്റൊരു അവസരം കിട്ടിയെങ്കിലും ഗോളാക്കാനാകാതെ പോയത് മെക്‌സിക്കോക്ക് കനത്ത തിരിച്ചടിയായി.

രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിട്ടിലാണ് ടോറസ് വീണ്ടും ഗോള്‍ നേടിയത്. ക്വിന്റെറോ നല്‍കിയ പാസ് ടോറസ് മനോഹരമായി വലയിലാക്കി. ഈ ആഘാതത്തില്‍ നിന്ന രക്ഷപ്പെടാന്‍ പിന്നെ മെക്‌സിക്കന്‍ പടക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

ഗ്രൂപ്പ് ബി യിലെ ശക്തരായ മെക്‌സിക്കോ പനാമക്കെതിരെയുണ്ടായ തോല്‍വിയില്‍ തകര്‍ന്നിരിക്കുകയാണ്. തോല്‍ക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അടുത്ത മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും മെക്‌സിക്കന്‍ കോച്ച് ജോസ് മാന്വല്‍ പറഞ്ഞു. മോശം പാസുകളും , തകര്‍ന്ന പ്രതിരോധവും ആണ് തോല്‍വിയുടെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

കാനഡയെ 1-0 ന് തോല്‍പിച്ച മാര്‍ട്ടിനിക് ആണ് പനമായുടെ അടുത്ത എതിരാളി. മെക്‌സിക്കോ അടുത്ത മത്സരത്തില്‍ കാനഡയെ നേരിടും.

Story first published: Tuesday, July 9, 2013, 9:56 [IST]
Other articles published on Jul 9, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X