വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര്‍ജന്റീനയും ദക്ഷിണ കൊറിയയും മുന്നോട്ട്

By Ajith Babu
Nicolas Burdisso of Argentina (L) defends Georgios Samaras of Greece during their 2010 World Cup
ജൊഹാന്നസ്ബര്‍ഗ്: നൈജീരിയയെ സമനിലയില്‍ (2-2)തളച്ച് ലോകകപ്പിലെ ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ പ്രീക്വാട്ടറില്‍. ഗ്രൂപ്പ് ബിയില്‍ നൈജീരിയ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കൊറിയ സമനില സ്വന്തമാക്കിയത്.

12ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഗോളിലൂടെ മുന്നിലെത്തിയ നൈജീരിയയെ ലീ ജുങ് സൂവിന്റെ ഗോളിലൂടെ(38) ആദ്യ പകുതിയില്‍ കൊറിയ സമനിലയില്‍ പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടൂര്‍ണമെന്റിലെ ആദ്യത്തെ ഡയറക്ട് ഫ്രികിക്ക് ഗോളില്‍ പാര്‍ക്ക് ചു യങ് കൊറിയയെ മുന്നിലെത്തിച്ചു. പിന്നീട് 69ാം മിനിറ്റില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് യാക്കൂബു അയേഗ്‌ബെനി നൈജീരിയയെ ഒപ്പമെത്തിച്ചു. പിന്നീട് വിജയ ഗോളിനായി നൈജീരിയ കിണഞ്ഞു ശ്രമിച്ചെങ്കിലും കൊറിയന്‍ പ്രതിരോധനിരയില്‍ തട്ടി അതെല്ലാം തകര്‍ന്നു. ഏഷ്യയ്ക്കു പുറത്ത് കൊറിയ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്നതും നടാടെയാണ്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗ്രീസിനെ അര്‍ജന്റീന തോല്‍പിച്ചു. ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചു രാജാക്കമാരായാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. അര്‍ജന്റീന ഗ്രീസിനെ തകര്‍ത്തത് എതിരില്ലാത്ത രണ്ടു ഗോളിനാണ് 77ാം മിനിറ്റില്‍ ഡിമൈക്കിള്‍സും 89ാം മിനിറ്റില്‍ പാലര്‍മോയും സ്‌കോര്‍ ചെയ്തു.

<strong>പോയിന്റ്സ്</strong>പോയിന്റ്സ്

ഹാവിയര്‍ മസ്‌കെരാനോയ്ക്ക് പകരം അര്‍ജന്റീനയെ നയിച്ച ലയണല്‍ മെസ്സിയുടെ സമ്പൂര്‍ണ ആധിപത്യമാണ് മത്സരത്തിലുടനീളം ദൃശ്യമായത്. കോര്‍ണറില്‍നിന്ന് ഡെമിഷെലിസ് എടുത്ത ഹെഡ്ഡര്‍ മിലിറ്റോയുടെ ദേഹത്തുതട്ടി തിരിച്ചെത്തിയപ്പോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ ഡെമിഷെലിസ് ഒട്ടും വൈകിയില്ല.

മെസിയുടെ നീക്കത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോളും. മെസിക്ക് ഗോള്‍ ഭാഗ്യമില്ലെന്ന് തോന്നിപ്പിക്കും വിധം, ഗ്രീക്ക് ഗോളി സൊര്‍വാസ് തട്ടിത്തെറിപ്പിച്ച പന്തില്‍നിന്ന് പകരക്കാരനായ മാര്‍ട്ടിന്‍ പാലര്‍മോ 88ാം മിനിറ്റില്‍ രണ്ടാം ഗോള്‍ കണ്ടെത്തി.

ഗ്രൂപ്പ് ഫിക്സ്ചര്‍

ഗ്രൂപ്പ് ബി ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ മെക്‌സിക്കോയെയും ഗ്രൂപ്പ് എ ജേതാക്കളായ ഉറുഗ്വെ ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയേയും പ്രീക്വാര്‍ട്ടറിയില്‍ നേരിടും.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X