വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദ കൊറിയയെ തൂത്തെറിഞ്ഞ് അര്‍ജന്റീന മുന്നോട്ട്

By Ajith Babu
Argentina's striker Lionel Messi (2nd left) celebrates with teammates Gonzalo Higuain (centre) and Sergio Aguero
ജൊഹാനസ്ബര്‍ഗ്: ഒടുവില്‍ അര്‍ജന്റീന തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. റയല്‍ മാഡ്രിഡ് താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഹാട്രിക് ഗോളുമായി സോക്കര്‍സിറ്റി സ്‌റ്റേഡിയത്തില്‍ നിറഞ്ഞപ്പോള്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം.

ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ബി മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെയാണ് മാറഡോണയുടെ കുട്ടികള്‍ തൂത്തെറിഞ്ഞത്. ദക്ഷിണകൊറിയക്കാര്‍ വഴങ്ങിയ സെല്‍ഫ് ഗോളടക്കം അര്‍ജന്റീനയുടെ നാലുഗോളുകളില്‍ മൂന്നിനും വഴിയൊരുക്കിയത് മെസ്സിയുടെ മികവാണ്.

ഒന്നാം പകുതിയുടെ 17ാം മിനിറ്റില്‍ കൊറിയന്‍ താരം പാര്‍ക് ചു യങ് സെല്‍ഫ്‌ഗോള്‍ വഴങ്ങി അര്‍ജന്റീനയ്ക്ക് ലീഡ് നല്കിയശേഷമായിരുന്നു ഹിഗ്വയ്ന്‍ 33, 76, 80 മിനിറ്റുകളില്‍ ഗോള്‍ നേടി ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. തകര്‍പ്പന്‍ ജയത്തോടെ രണ്ട് വട്ടം ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പാക്കി.

രാജ്യത്തിന് വേണ്ടി കളിയ്ക്കുമ്പോള്‍ തിളങ്ങുന്നില്ലെന്ന് വിമര്‍ശിയ്ക്കുന്നവരുടെ വായടയ്ക്കാനായെങ്കിലും അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ബൂട്ടുകള്‍ ഗോളടിയ്ക്കുന്നത് കാണാന്‍ മോഹിച്ചവര്‍ക്ക് നിരാശ തന്നെയായിരുന്നു ഫലം. എന്നാല്‍ ഗോളടിയ്ക്കുന്നത് മാത്രമല്ല കളിയെന്ന് തന്റെ പ്രകടത്തിലൂടെ മെസ്സി തെളിയിച്ചു.

ഗ്രീസിനെതിരെ 16ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഫ്രീകിക്ക് ഗോളില്‍ മുന്നില്‍ കടന്നശേഷമാണ് നൈജീരിയ ജയം കൈവിട്ടത്. ദിമിത്രി സാല്‍പിഗാഡിസും (46) വാസിലിവ് ടൊറോസിഡിസുമാണ് (71) ഗ്രീസിന്റെ ഗോളുകള്‍ നേടിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നൈജീരിയയെ വീഴ്ത്തി ഗ്രീസും രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടതോടെ വിജയം അനിവാര്യമായിരുന്ന ഗ്രീസ് വീറോടെ പൊരുതിയ നൈജീരിയയെ 2-1 നാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു നൈജീരിയയുടെ തോല്‍വി. ലോകകപ്പിലെ ആദ്യരണ്ടു മത്സരങ്ങളും തോറ്റതോടെ നൈജീരിയ പുറത്താകുന്ന ആദ്യ ടീമായി. നേരത്തെ അര്‍ജന്റീനയോട് അവര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു.

നൈജീരിയയ്ക്കായി 16ാംമിനിറ്റില്‍ കാളു ഉച്ചേ ഗോള്‍ നേടി. ഇടവേളയ്ക്ക് തൊട്ടുമുന്ന് 44ാം മിനിറ്റില്‍ ദിമിത്രിസ് സാല്‍പിങ്ഡിസിലൂടെ ഗ്രീസ് സമനില നേടി. ഗ്രീസിന്റെ വിജയഗോള്‍ 71ാംമിനിറ്റില്‍ വാസിലിസ് ടോറോസൈഡിസിന്റെ ബൂട്ടില്‍നിന്നായിരുന്നു.


ഗ്രൂപ്പ് ഫിക്സ്ചര്‍

Story first published: Saturday, May 19, 2012, 17:18 [IST]
Other articles published on May 19, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X