വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിടി ഉഷയുടെ ഒരു ശിഷ്യ കൂടി ഒളിംപ്കിസിന്.. ഇത്തവണ 400 മീറ്ററില്‍ നിര്‍മല ഷിയോറണ്‍!

By Muralidharan

ഇന്ത്യയുടെ അഭിമാന താരമായ പയ്യോളി ഒളിംപിക്‌സ് പി ടി ഉഷയുടെ ഒരു ശിഷ്യ കൂടി ഒളിംപിക്‌സ് യോഗ്യത നേടി. ഹരിയാനക്കാരിയായ നിര്‍മല ഷിയോറനാണ് റിയോ ഒളിംപിക്‌സില്‍ 400 മീറ്ററില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓടാന്‍ യോഗ്യത നേടിയത്. ഉഷയുടെ സാന്നിധ്യത്തില്‍ ഗച്ചിബൗളി സ്‌റ്റേഡിയത്തിലായിരുന്നു നിര്‍മല ഈ നേട്ടം കുറിച്ചത്.

Read Also: മുത്തപ്പന്റെ മുന്നറിയിപ്പ് അവഗണിച്ചതോ മരണകാരണം... പറശ്ശിനി മുത്തപ്പന്‍ കലാഭവന്‍ മണിയോട് പറഞ്ഞത്...

റിയോ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ 52.20 സെക്കന്‍ഡിലായിരുന്നു നിര്‍മല 400 മീറ്റര്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍ നിര്‍മല ഈ ദൂരം വെറും 52.48 സെക്കന്‍ഡില്‍ മറികടന്നു. ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് നിര്‍മല. നിര്‍മലയുടെ പിതാവായ സുരേഷ് കുമാറും സ്ഥിരം കോച്ചായ വിജേന്ദര്‍ സിംഗും ഈ നേട്ടം കാണാന്‍ ഹൈദരാബാദിലെത്തിയിരുന്നു.

pt-usha

ഉഷയുടെ കോഴിക്കോട്ടെ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ ജിസ്‌ന മാത്യുവിനെ രണ്ടാമതാക്കിയാണ് നിര്‍മല ഇത്തവണ സ്വര്‍ണം നേടിയത്. റിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ഇരുപത്തിനാലാമത്തെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റാണ് നിര്‍മല. കണ്ണൂര്‍ ആലക്കോട് സ്വദേശിനിയായ ജിസ്‌നയ്ക്ക് 53.14 സെക്കന്‍ഡിലേ ഓടിയെത്താനായുള്ളൂ. ഇത് ജിസ്‌നയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ്.

നിര്‍മലയുടെ പ്രകടനത്തില്‍ പി ടി ഉഷ അതീവ സന്തോഷം പ്രകടിപ്പിച്ചു. ഇതേ പ്രകടനം നിലനിര്‍ത്താനായാല്‍ ഒളിംപിക്‌സിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടെന്നാണ് ഉഷ പറഞ്ഞത്. 400 മീറ്ററില്‍ ഒരു ഇന്ത്യക്കാരിയുടെ നാലാമത്തെ മികച്ച സമയമാണ് അത്. മന്‍ജീത് കൗര്‍, കെ എം ബീനമോള്‍, ചിത്ര കെ സോമന്‍ എന്നിവരാണ് ആദ്യത്തെ മുന്ന് പേര്‍. ഉഷയുടെ ശിഷ്യയായ ടിന്റു ലൂക്ക 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ 800 മീറ്ററില്‍ പതിനൊന്നാം സ്ഥാനത്തെത്തിയിരുന്നു.

Story first published: Saturday, July 2, 2016, 14:35 [IST]
Other articles published on Jul 2, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X