വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിത്രയ്ക്കായി താന്‍ വാദിച്ചു...ഒഴിവാക്കപ്പെട്ടതില്‍ ദുഖമുണ്ടെന്ന് ഉഷ, യോഗ്യതയില്ലെന്ന് ഫെഡറേഷന്‍!!

സെലക്ഷന്‍ കമ്മിറ്റി അംഗമല്ല, നിരീക്ഷക മാത്രമെന്ന് ഉഷ

By Manu

കോഴിക്കോട്: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു മലയാളി താരം പി യു ചിത്രയെ തഴഞ്ഞതിലുള്ള പ്രതിഷേധം വ്യാപിക്കവെ പരിശീലകയും മുന്‍ അത്‌ലറ്റ് പിടി ഉഷ വിശദീകരണവുമായി രംഗത്തുവന്നു. ദേശീയ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ ഉഷയടക്കം മൂന്നു മലയാളികള്‍ ഉണ്ടായിരുന്നു. എന്നിട്ടും താരത്തിനായി ആരും വാദിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് ഉഷ തന്റെ ഭാഗം വിശദീകരിച്ചത്.

സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമല്ല

സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമല്ല

ദേശീയ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലെന്ന് ഉഷ പറഞ്ഞു. ചിത്രയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദത്തില്‍ കായിക മന്ത്രാലയം വരെ തന്നെ തള്ളി പറയുകയാണെന്നും ഉഷ പറഞ്ഞു.

നിരീക്ഷക മാത്രം

നിരീക്ഷക മാത്രം

നിരീക്ഷക എന്ന നിലയിലാണ് ദേശീയ ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുത്തത്. യോഗ്യതയില്ലാത്ത ആരെയും ലോക ചാംപ്യന്‍ഷിപ്പ് പോലുള്ള മീറ്റുകളില്‍ പങ്കെടുപ്പിക്കാറില്ലെന്നും ഉഷ വ്യക്തമാക്കി.

ഒഴിവാക്കിയതില്‍ ദുഖമുണ്ട്

ഒഴിവാക്കിയതില്‍ ദുഖമുണ്ട്

ചിത്രയെ ടീമിലെടുക്കാന്‍ താന്‍ അന്നു വാദിച്ചിരുന്നു. യോഗ്യതാ മാനദണ്ഡം മറികടക്കാന്‍ ചിത്രയ്ക്കു കഴിഞ്ഞില്ല. ചിത്രയെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും ഉഷ പറഞ്ഞു.

ചിത്രയ്‌ക്കെതിരേ നിലപാടെടുത്തത്

ചിത്രയ്‌ക്കെതിരേ നിലപാടെടുത്തത്

സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രയെ ടീമില്‍ നിന്നും തഴഞ്ഞത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബിഎസ് രണ്‍ധാവെ, ആദില്‍ സുമരിവാല, മുന്‍ അത്‌ലറ്റ് പ്രവീണ്‍ ജോളി എന്നിവര്‍ ചിത്രയ്‌ക്കെതിരേ നിലപാട് എടുക്കുകയായിരുന്നു.

ഉഷ യോഗത്തില്‍ പറഞ്ഞത്

ഉഷ യോഗത്തില്‍ പറഞ്ഞത്

ചിത്രയ്ക്ക് പ്രായം വളരെ കുറവാണെന്നും ലോക വേദിയില്‍ മികച്ച പ്രകടനം നടത്തേണ്ട അവസരമാണ് ഇതെന്നും യോഗത്തില്‍ ഉഷ വാദിച്ചു. എന്നാല്‍ ഉഷയുടെ വാദങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി തള്ളുകയായിരുന്നു.

അനുവിന് ഇടം ലഭിച്ചു

അനുവിന് ഇടം ലഭിച്ചു

ചിത്രയെ മാത്രമല്ല മറ്റൊരു മലയാളി താരമായ ആര്‍ അനുവിനെയും ടീമില്‍ നിന്നും ഒഴിവാക്കാന്‍ യോഗത്തില്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഉഷയുടെ ഇടപെടലിനെ തുടര്‍ന്ന് താരത്തിന് അവസരം ലഭിക്കുകയായിരുന്നു.

തെറ്റിദ്ധാരണ മാറിയെന്ന് ചിത്രയുടെ കോച്ച്

തെറ്റിദ്ധാരണ മാറിയെന്ന് ചിത്രയുടെ കോച്ച്

ഉഷയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടമായതെന്ന് നേരത്തേ ആരോപണങ്ങളുയര്‍ന്നിരുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ യോഗത്തിലെ തീരുമാനങ്ങള്‍ പുറത്തുവന്നതോടെ ആ തെറ്റിദ്ധാരണ മാറിയെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍എസ് സിജിന്‍ പറഞ്ഞു.

യോഗ്യതയില്ലെന്ന് ഫെഡറേഷന്‍

യോഗ്യതയില്ലെന്ന് ഫെഡറേഷന്‍

യോഗ്യതയില്ലാത്തതിനാലാണ് ലോക മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതെന്ന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയത് യോഗ്യതയായി കണക്കാന്‍ കിയില്ലെന്നും കായിക മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

Story first published: Wednesday, July 26, 2017, 15:07 [IST]
Other articles published on Jul 26, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X