വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലക്കപ്പെട്ട രാജസ്ഥാന്റെ ഗ്രൗണ്ടില്‍ ഇനി മുംബൈ ഇന്ത്യന്‍സിന്റെ ഹോം മാച്ചുകള്‍!

By Muralidharan

ജയ്പൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായി മുംബൈ ഇന്ത്യന്‍സ് ജയ്പൂര്‍ തിരഞ്ഞെടുത്തു. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഐ പി എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് ഐ പി എല്‍ ടീമുകള്‍ക്കും പുതിയ ഹോം ഗ്രൗണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടി വന്നത്. പുനെ സൂപ്പര്‍ജയന്റ്‌സ് വിശാഖപട്ടണമാണ് ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തത്.

ജയ്പൂര്‍, കാണ്‍പൂര്‍, റായ്പൂര്‍ എന്നിങ്ങനെ മൂന്ന് ഗ്രൗണ്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് ഹോം ഗ്രൗണ്ടുകളായി നല്‍കിയത്. ഇതില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് ജയ്പൂര്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഐ പി എല്ലില്‍ ഒത്തുകളിച്ചതിന് വിലക്ക് കിട്ടിയ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം. രണ്ട് വര്‍ഷത്തേക്കാണ് രാജസ്ഥാനെയും ചെന്നൈയെയും ഐ പി എല്ലില്‍ നിന്നും വിലക്കിയിട്ടുള്ളത്.

mumbai-indians

റോയല്‍സ് മാത്രമല്ല, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും ബി സി സി ഐയുടെ വിലക്ക് നേരിടുന്നുണ്ട്. എന്നാല്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് മാത്രമേ വിലക്കുള്ളൂ എന്നും സ്‌റ്റേഡിയത്തിന് വിലക്കില്ല എന്നും ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. മത്സരങ്ങള്‍ ജയ്പൂരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ബി സി സി ഐ - ഐ പി എല്‍ പ്രതിനിധികള്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ സന്ദര്‍ശിക്കുന്നുണ്ട്.

മെയ് മാസത്തില്‍ മഹാരാഷ്ട്രയില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്തരുത് എന്നാണ് ബോംബെ ഹൈക്കോടതി വിധി. ഇതേത്തുടര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിനും പുനെ സൂപ്പര്‍ ജയന്റ്‌സിനും തങ്ങളുടെ ഹോം ഗ്രൗണ്ടുകള്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഐ പി എല്‍ മത്സരങ്ങള്‍ നടക്കുന്ന ജയ്പൂരില്‍ തങ്ങളെ ആരാധകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയാണ് മുംബൈ ഇന്ത്യന്‍സിന് ഉള്ളത്.

Story first published: Monday, April 18, 2016, 9:06 [IST]
Other articles published on Apr 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X