ടോക്കിയോ ഒളിമ്പിക്‌സില്‍ മനു ഭാക്കര്‍ ലക്ഷ്യമിടുന്നത് ഇരട്ടമെഡല്‍; ഹീന സിദ്ദുവിന് വെല്ലുവിളിയാകും

Posted By: rajesh mc

ദില്ലി: ഷൂട്ടിങ്ങിലെ ഇന്ത്യയുടെ പുതിയ താരോദയം മനു ഭാക്കര്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ലക്ഷ്യമിടുന്നത് ഇരട്ട മെഡല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനു തന്റെ ഇഷ്ട ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ കൂടാതെ 22 എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും പരിശീലനം ആരംഭിച്ചതായി വെളിപ്പെടുത്തിയത്.

മൂണിക്കില്‍ നടക്കാനിരിക്കുന്ന സീനിയര്‍ ഷൂട്ടിങ് ലോകകപ്പിലും, ജര്‍മനിയില്‍ നടക്കാനിരിക്കുന്ന ജൂനിയര്‍ ലോകകപ്പിലും ഇരു വിഭാഗത്തിലും മത്സരിക്കാനാണ് മനുവിന്റെ തീരുമാനം. കൊറിയയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും രണ്ട് ഇനത്തിലും മനു മത്സരിക്കാനായി അപേക്ഷ നല്‍കും. 2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിന് മുന്‍പ് രണ്ട് ഇനത്തിലും ലോക ചാമ്പ്യനാവുകയാണ് പതിനാറുകാരിയുടെ ലക്ഷ്യം.

manubhaker

മനു 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും മത്സരിക്കാന്‍ തീരുമാനിച്ചത് മറ്റൊരു ഇന്ത്യന്‍ താരമായ ഹീന സിദ്ദുവിന് വെല്ലുവിളിയാകും. ഈ ഇനത്തില്‍ ഇന്ത്യയിലെ മുന്‍നിര താരമാണ് ഹീന. ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മനു പത്ത് മീറ്ററില്‍ സ്വര്‍ണം നേടിയപ്പോള്‍ ഹീന 25 മീറ്ററില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മനുവിന്റെ സാന്നിധ്യം ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമുണ്ടാക്കിയാല്‍ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ മറ്റൊരു ഒളിമ്പിക്‌സ് സ്വര്‍ണം കൂടി ഉറപ്പിക്കാം.

Story first published: Friday, May 11, 2018, 9:15 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍